Advertisment

ഇറാനിലെ അപൂര്‍വ്വമായ മഞ്ഞുവീഴ്ച ! ടെഹ്‌റാന്‍ നഗരം ഒരു വണ്ടര്‍ ലാന്‍ഡ് പോലെ മാറിക്കഴിഞ്ഞു !

New Update

ഗ്ലോബല്‍ വാമിംഗ് മൂലം ലോകമാകെ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ പല രാജ്യങ്ങളിലും ഇപ്പോള്‍ അത്യപൂര്‍വ്വമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടുകൊ ണ്ടിരിക്കുന്നു.

Advertisment

publive-image

സിറിയ,ലെബനോന്‍,സൌദിഅറേബ്യ എന്നീ രാജ്യങ്ങളിലും മഞ്ഞുവീഴുകയാണ്. സൌദിഅറേബ്യയിലെ ഹില്‍ ഏരിയയായ താബുക്കില്‍ മഞ്ഞുപാളികള്‍ കൊണ്ട് മലകളാകെ വെള്ളിപുതച്ചു കിടക്കുകയാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലും ഇതാദ്യമായി മഞ്ഞുവീണത് കഴിഞ്ഞമാസം വലിയ വാര്‍ത്തയായിരുന്നു. മൂന്നുമുതല്‍ നാലടിവരെ കട്ടിയിലാണ് അന്ന് സഹാറയില്‍ മഞ്ഞു വീണുറഞ്ഞത്‌.

publive-image

ഇപ്പോള്‍ മഞ്ഞുവീഴ്ച ഏറ്റവും രൂക്ഷമായിരിക്കുന്നത് ഇറാനിലാണ്. തലസ്ഥാനമായ ടെഹ്‌റാനില്‍ 4 അടിവരെ കനത്തിലാണ് മഞ്ഞുറഞ്ഞുകിടക്കുന്നത്. പ്രധാനപ്പെട്ട രണ്ട് എയര്‍ പോര്‍ട്ടുകള്‍ അടച്ചിട്ടു. വൈദ്യുതിബന്ധം പൂര്‍ണ്ണമായി നിലച്ചു. സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

publive-image

മരങ്ങള്‍ വരെ മഞ്ഞുപാളികള്‍ കൊണ്ട് മൂടിക്കിടക്കുന്ന രൂക്ഷമായ മഞ്ഞുവീഴ്ച ഇറാനില്‍ ഇതാദ്യമായാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഇത്തരം മഞ്ഞുവീഴ്ചയുടെ കൌതുകം നന്നായി ആസ്വദിക്കുകയാണ് ഇറാന്‍ വാസികള്‍.. ടെഹ്‌റാന്‍ നഗരം ഒരു വണ്ടര്‍ ലാന്ഡ് പോലെ മാറിക്കഴിഞ്ഞിരിക്കുന്നു.

publive-image

publive-image

 

Advertisment