Advertisment

സ്വാധീനമില്ലാത്ത കാലുമായി അവശത മറന്നയാൾ ഓടി, അനേകരുടെ ജീവൻ രക്ഷിച്ചു

New Update

ർണ്ണാടകത്തിലെ ഉഡുപ്പിയിലുള്ള കോരംഗപാടിയിൽ താമസിക്കുന്ന കൃഷ്ണാ പൂജാരി എന്ന 54 കാരന്റെ സാഹസികത അനേകം ട്രെയിൻ യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. വലതുകാലിനു നല്ല സ്വാധീനമില്ലാത്ത കൃഷ്ണാ പൂജാരി രാവിലെ റെയിൽപ്പാലത്തിനരുകിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് പാലത്തിൽ വലിയ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

Advertisment

publive-image

എന്തുചെയ്യണമെന്നാലോച്ചുനിലക്കവേ പെട്ടെന്ന് ഒരു ട്രെയിൻ അതുവഴിവരുകയും വിള്ളലുണ്ടായിരുന്ന പാളം അടർന്നുമാറുകയും ചെയ്ത. അയാൾ പിന്നൊന്നുമാലോചിച്ചില്ല. സ്വാധീനമില്ലാത്ത കാലുമായി ആവുന്നത്ര വേഗതയിൽ പാളത്തിൽക്കൂടെയോടി മൂന്നു കിലോമീറ്റർ ദൂരമുള്ള സ്റ്റേഷനിലേക്ക്.

കാലുപൊട്ടിവേദനിച്ചെങ്കിലും സ്റ്റേഷനിൽ എത്തിയശേഷമാണ് അയാൾ ഓട്ടം നിർത്തിയത് . ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതുമാത്രമായിരുന്നു അപ്പോൾ അയാളുടെ മനസ്സിൽ.

സ്റ്റേഷനിൽ അധികാരികളെ വിവരമറിയിച്ചപ്പോൾ തന്നെ അവർ അലർട്ട് പ്രഖ്യാപിച്ചു. അവിടേക്കു വന്നുകൊണ്ടിരുന്ന രണ്ടു ട്രെയിനുകൾ ഒന്ന് 7 കിലോമീറ്ററകലെയും മറ്റൊന്ന് 16 കിലോമീറ്റർ ദൂരെയും നിർത്തപ്പെട്ടു. റെയിൽവേ എഞ്ചിനീയറിങ് വിങ് സ്ഥലത്തെത്തി പുതിയ പാളം ഘടിപ്പിച്ചു 40 മിനിറ്റിനു ശേഷമാണ് അതുവഴി ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

തന്റെ പരിമിതികളിലും പതറാതെ അതിസാഹസികമായി അധികാരികളെ അപായവിവരമറിയിച്ച കൃഷ്ണാ പൂജാരിയെ റെയിൽവേ ഉന്നതാധികാരികൾ വരെ അഭിനന്ദിക്കുകയുണ്ടായി.

Advertisment