Advertisment

ചരിത്രത്തിലെ ഏറ്റവും വലിയ കുംഭമേള. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്നു എന്ന റിക്കാർഡും ഇത്തവണത്തെ കുംഭമേളയ്ക്ക്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലഹബാദിലെ മൂന്നു നദികളുടെ സംഗമസ്ഥലമായ 'പ്രയാഗ്‌രാജിൽ ' ഇക്കഴിഞ്ഞ ജനുവരി 15 മുതൽ ആരംഭിച്ച 49 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ 12 കോടി ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 10 ലക്ഷം വിദേശികളുമുണ്ടാകും.

Advertisment

മാർച് 4 നാണു കുംഭമേളയുടെ സമാപനം. അലഹബാദ് മൂന്നു നദികളുടെ സംഗമസ്ഥലമാണെന്നാണ് ഹൈന്ദവ വിശ്വാസം. ഗംഗ ,യമുന കൂടാതെ സാങ്കൽപ്പിക നദിയായ സരസ്വതിയും സംഗമിക്കുന്നത് ഇവിടെയാണത്രെ.

publive-image

ഓരോ 12 വര്ഷം കൂടുമ്പോഴുമാണ് കുംഭമേള നടക്കുന്നത്. ഇവിടെ കുംഭമേള നടന്ന് 6 വര്ഷം കഴിയുമ്പോൾ അർദ്ധകുംഭമേള നടക്കാറുണ്ട്. അതനുസരിച് ഇപ്പോൾ നടക്കേണ്ടത് അർദ്ധകുംഭമേളയാണ്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ അർദ്ധകുംഭമേളക്ക് കുംഭമേളയെന്നും, കുംഭമേളയ്ക്ക് മഹാകുംഭമേളയെന്നും പേരുമാറ്റിയതിന്റെ ഫലമായാണ് ഇപ്പോൾ നടക്കുന്നത് കുംഭമേള എന്നാണറിയപ്പെടാൻ കാരണം.

publive-image

കുംഭമേളയിൽ പോയി സംഗമത്തിൽ മുങ്ങിക്കുളിച്ചാൽ സർവ്വപാപവും വിട്ടുപോകുമെന്നാണ് ഐതീഹ്യം. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ലക്ഷക്കണക്കിന് സന്യാസിമാർ പങ്കെടുക്കുന്ന രാജകീയ പുണ്യ സ്നാനം ( ഷാഹി സ്നാൻ) 9 പ്രധാനദിവസങ്ങളിൽ നടക്കുന്നതാണ്. ആദ്യ രാജകീയ പുണ്യസ്നാനം തുടക്കദിവ സമായ ജനുവരി 15 നായിരുന്നു. രണ്ടാമത്തേത് ജനുവരി 21 നും നടന്നു. സന്യാസിമാർ സ്നാനം ചെയ്യുന്നതുമൂലം ഗംഗ കൂടുതൽ പവിത്രയാകുന്നു എന്നാണു വിശ്വാസം.

publive-image

ഗംഗാദേവി ഭൂമിയിൽ അവതരിക്കാൻ തയ്യാറായിരുന്നില്ലെന്നും സന്യാസിവര്യന്മാർ ഭൂമിയിൽ ശുദ്ധിവരുത്തി യതുമൂലമാണ് ഗംഗാദേവി ഭൂമിയിലേക്കൊഴുകാൻ തയ്യാറായതെന്നും സന്യാസിമാർ ഇന്നും അവകാശപ്പെടു ന്നുണ്ട്. ഭാരതത്തിലെ 13 പ്രമുഖ സന്യാസിമഠങ്ങളിലെ ( അക്കാഡ )പതിനായിരക്കണക്കിന് സന്യാസിമാരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

publive-image

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലാണ് ബ്രഹ്മാണ്ഡത്തിന്റെ ഉദയം എന്നാണ് ഐതീഹ്യം.അതുകൊണ്ടുതന്നെ ഭൂമിയുടെ കേന്ദ്രബിന്ദു അവിടമാണെന്നാണ് വിശ്വാസവും. ഭൂമിയിലെ സൃഷ്ടിക്കു മുൻപ് ബ്രഹ്മദേവൻ പ്രയാഗ്രാജിൽ അശ്വമേധ യജ്ഞം നടത്തിയതായും ഐതീഹ്യങ്ങളിൽ പറയപ്പെടുന്നുണ്ട്.

publive-image

കുംഭമേളയുടെ ഏരിയ ഇക്കൊല്ലം 45 ചതുരശ്ര കിലോമീറ്ററാണ്. മുൻ വർഷങ്ങളുടെ ഇരട്ടി. ഈ വർഷം 4000 കോടി രൂപയാണ് കുംഭമേളയ്ക്കായി സർക്കാർ ചെലവിടുന്നത്. അതും മുൻവർഷങ്ങളെ അപേക്ഷിച് ഇരട്ടിത്തുകയാണ്. ഈ കുംഭമേളയ്ക്കു ഉത്തർപ്രദേശ് സർക്കാർ വൻ പരസ്യമാണ് ഇത്തവണ നൽകിയിരിക്കുന്നത്.

ഈ മേളയിൽനിന്നു സർക്കാരിന് 1.2 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനമാണ് ലഭിക്കാൻ പോകുന്നത്. ഇതുമൂലം 6 ലക്ഷം പേർക്ക് താൽക്കാലികമായും ആയിരത്തോളം പേർക്ക് സ്ഥിരമായും ജോലിലഭിക്കുന്നതുമാണ്. ആളുകൾക്ക് താമസിക്കാനുള്ള ഏറ്റവും കൂടുതൽ ടെന്റുകളും കൂടാതെ ടോയ്‌ലെറ്റ്കളും സ്ഥാപിക്കപ്പെട്ട റിക്കാർഡും ഇത്തവണ പ്രയാഗ്‌രാജിനാണ്.

publive-image

ഇത്തവണത്തെ കുംഭമേള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭമേളയും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്നു എന്ന റിക്കാർഡും ഉണ്ടെന്നാണ് സർക്കാർ അവകാശവാദം. വൈവിദ്ധ്യമാർന്ന വേഷഭൂഷാദികളിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന സന്യാസിമാർ കുംഭമേളയിൽ ഏറ്റവും വലിയ ആകർഷണമാണ്.

publive-image

ഭാരതത്തിൽ പ്രയാഗ്‌രാജ് ,ഹരിദ്വാർ ,ഉജ്ജയിൻ ,നാസിക്ക് എന്നീ നാലു സ്ഥലങ്ങളിലാണ് കുംഭമേള നടക്കുന്നത്. ഇതിൽ പ്രയാഗരാജ് ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും 12 വർഷത്തിലൊരിക്കൽ മാത്രമാണ് മേള നടക്കുക. എന്നാൽ പ്രയാഗിൽ കുംഭമേളനടന്ന് 6 വര്ഷം കഴിയുമ്പോൾ അർദ്ധകുംഭമേള നടത്തപ്പെടുന്നു.

publive-image

Advertisment