Advertisment

മുഖ്യമന്ത്രി ദരിദ്രനാണ്. പക്ഷേ ഭാര്യ അങ്ങനെയല്ല

New Update

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും നിര്‍ധനനായ മുഖ്യമന്ത്രിയാണ്. ഇന്നുവരെ അദ്ദേഹം IT റിട്ടേണ്‍ നിറച്ചിട്ടില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹത്തിന്‍റെ മാസ ശമ്പളം 26315 രൂപയാണ്. ഈ തുകമുഴുവന്‍ അദ്ദേ ഹം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കിവരു ന്നു.പകരം പാര്‍ട്ടി അദ്ദേഹത്തിന്‍റെ ചെലവിനായി പ്രതിമാസം 9700 രൂപ നല്‍കുകയാണ്.

Advertisment

publive-image

മാണിക് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജനുവരി 20 നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്‍റെ കൈവശം പണമായി 1520 രൂപയും ബാങ്ക് ബാലന്‍സ് 2410 രൂപ 16 പൈസ യുമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മാണിക് സര്‍ക്കാര്‍ നിര്‍ധനന്‍ ആണെങ്കിലും അദ്ദേഹത്തിന്‍റെ ഭാര്യ അങ്ങനെയല്ല. ഭാര്യ ശ്രീമതി പാഞ്ചാലി ഭട്ടാചാര്യ യുടെ പക്കല്‍ 20,140 രൂപ രൊക്കം പണമായും ബാങ്ക് അക്കൌണ്ടിലും ഫിക്സഡ് ഡിപ്പോസിറ്റിലുമായി 12 ലക്ഷം രൂപയു മുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന അവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

മാണിക് സര്‍ക്കാരിനെപ്പോലെ ലളിതജീവിതം നയിക്കുന്ന ഭാര്യ ശ്രീമതി പാഞ്ചാലി ഭട്ടാചാര്യയെ അഗര്‍ത്തലയിലെ മാര്‍ക്കറ്റുകളിലും തെരുവിലു മൊക്കെ സാധാരണക്കാര്‍ക്കൊപ്പം കാല്‍നടയായും സൈക്കിള്‍ റിക്ഷയിലും യാത്രചെയ്യുന്നതു സ്ഥിരമായ കാഴ്ചയാണ്.

ലക്ഷങ്ങളും കൊടികളും കൊണ്ട് അമ്മാനമാടുന്ന, ജനപിന്തുണയില്ലത്ത , പണസ്വാധീനം കൊണ്ടുമാത്രം നിലനില്‍ക്കുന്ന പല പാര്‍ട്ടി നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംമുന്നില്‍ വേറിട്ട , തീര്‍ത്തും കറകളഞ്ഞ വ്യക്തിത്വമായ മാണിക് സര്‍ക്കാരും ഭാര്യയും ജനഹൃദയങ്ങളില്‍ ഇന്നും ആവേശവും പ്രതീക്ഷയുമാണ്.

 

Advertisment