Advertisment

ഭാരതത്തിന്റെ അനശ്വരഗായകന്‍ റാഫി സാഹബിന് പ്രണാമങ്ങളോടെ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്ത്യൻ സംഗീതലോകത്തെ അജയ്യ ചക്രവർത്തിയായിരുന്ന മുഹമ്മദ് റാഫിയുടെ ജന്മദിനമാണിന്ന് ( 24/ 12/ 1924 to 31/07/ 1980 ).

Advertisment

40 വർഷത്തോളം തന്റെ ശബ്ദമാധുര്യം കൊണ്ട് ജനഹൃദയങ്ങളെ വശീകരിച്ചിരുന്ന ആ അനുഗ്രഹീത കലാകാരന് അർഹതപ്പെട്ട അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല.

publive-image

1967 ൽ പത്മഭൂഷൺ ലഭിക്കേണ്ടിയിരുന്നപ്പോൾ പത്മശ്രീ നൽകിയത് അക്കാലത്ത് വലിയ പ്രതിഷേധമായെങ്കിലും മുഹമ്മദ് റാഫി എന്ന വളരെ ലളിതജീവി തം നയിച്ചിരുന്ന സൗമ്യനായ വ്യക്തിത്വം ഒരു പരാതിയും ആരോടും പറഞ്ഞിരുന്നില്ല. അവാർഡുകൾക്കായി അദ്ദേഹം ഒരിക്കലും ലോബിയിംഗ് നടത്തിയിട്ടുമില്ല..

ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയിരുന്ന റാഫിസാഹിബുമായി ബന്ധപ്പെട്ട ഒരു സംഭവം ,സംഗീതജ്ഞൻ നൗഷാദ് വിവരിച്ചത് ഇവിടെ കുറിക്കട്ടെ...

ഉത്തർപ്രദേശിലെ ഒരു ജയിലിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളിയോട് തന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ജഡ്‌ജി ചോദിച്ചപ്പോൾ ലഭിച്ച മറുപടി " തനിക്ക് ബൈജു ബാവ്‌റ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി ആലപിച്ച ' യേ ദുനിയാ കേ രഖുവാലേ' എന്ന ഗാനം മരിക്കും മുൻപ് കേൾക്കണം എന്നായിരുന്നു.

മറുപടി കേട്ട് സത്യത്തിൽ എല്ലാവരും ഞെട്ടിപ്പോയിരുന്നു. ഉടൻതന്നെ ഒരു ടേപ്പ് റിക്കാർഡ് സംഘടിപ്പിച്ചു ജയിലിൽ അയാൾക്കായി ആ ഗാനം കേൾപ്പിക്കുകയും ചെയ്തു. അതായിരുന്നു റാഫി എന്ന ഗായകന്റെ മാസ്മരികത.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ ഭാരതത്തിന്റെ അനശ്വരഗായകന് ഒരായിരം പ്രണാമങ്ങൾ.

Advertisment