Advertisment

റേഷന്‍ വാങ്ങാന്‍ പത്തു കിലോമീറ്റര്‍ വനത്തില്‍ ചെന്ന് മരത്തില്‍ക്കയറണ൦ !!

New Update

റേഷന്‍ വേണോ ? പത്തുകിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് പോകുക. അവിടെ ഒരു വലിയ മരമുണ്ട് . അതില്‍ക്കയറിനിന്നുകൊണ്ട് ഈ പോസ് മെഷീനില്‍ വിരലമര്‍ത്തണ൦. എങ്കില്‍ മാത്രമേ വ്യാപാരി റേഷന്‍ സാധനങ്ങള്‍ നല്‍കുകയുള്ളൂ.

Advertisment

publive-image

ഇതിനുള്ള പ്രധാന കാരണം റേഷന്‍ കട സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ നെറ്റ് വര്‍ക്ക് ഇല്ലെന്നതാണ്. രാജസ്ഥാനിലെ ബീക്കനേര്‍ ജില്ലയിലുള്ള കരന്‍പൂര്‍ ഏരിയയിലെ 'നിഫോറാ' ഗ്രാമത്തില്‍ മൊബൈല്‍ സിഗ്നല്‍ പോലും ലഭ്യമല്ല. അവിടെയുള്ള റേഷന്‍ കടയുടെ അവസ്ഥയാണ് ചിത്രത്തില്‍ കാണുന്നത്.

publive-image

റേഷന്‍ വ്യാപാരി ദിവസവും റേഷന്‍ സാധനങ്ങള്‍ ഒരു ട്രാക്ടറില്‍ നിറച്ച് ഗ്രാമത്തില്‍ നിന്ന് 10 കി.മീറ്റര്‍ അകലെയുള്ള 'മര്‍മാടാ' വനത്തില്‍ കൊണ്ടുപോകുന്നു. ഉയരമുള്ള സ്ഥലമായതിനാല്‍ അവിടെ മരത്തില്‍ക്കയറിയാല്‍ സിഗ്നല്‍ ലഭിക്കാറുണ്ട്.

പോസ് മെഷീനില്‍ വിരല്‍ പതിക്കാതെ റേഷന്‍ സാധനങ്ങള്‍ നല്‍കരുതെന്ന് ശക്തമായ നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു വ്യാപാരിയും പറയുന്നു..

publive-image

കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ വാള്‍ ഇവിടെയെത്തിയപ്പോള്‍ ഗ്രാമത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് BSNL അധികാരികളുമായി അദ്ദേഹം മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ഇല്ലാത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ വലിയ ഒരു ഏണികൊണ്ടുവന്നു മരത്തില്‍ ചാരുകയും അതില്‍ക്കൂടെ മുകളില്‍ കയറി നിന്നുകൊണ്ട് മന്ത്രി അധികാരികള്‍ക്ക് മൊബൈല്‍ വഴി നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

publive-image

മന്ത്രി പോയതിന്‍റെ പിറകേ ദുര്‍ബലമായെങ്കിലും ഉയരത്തില്‍ ലഭിക്കുമായിരുന്ന സിഗ്നലും അപ്രത്യക്ഷമാകുകയായിരുന്നു.

Advertisment