ഇന്‍ഡോറിലെ എയര്‍പോര്‍ട്ട് റോഡിലുള്ള പല്ലര്‍ നഗറില്‍ ഇന്നലെ രാവിലെ ഇറങ്ങിയ പുലി പലരെയും ആക്രമിക്കുകയും നഗരത്തിലാകെ അഞ്ചുമണിക്കൂര്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
രണ്ടു വീടുകളില്‍ കയറിയ പുലി അവിടെ രണ്ടാളുകളെ കടിച്ചു മുറിവേല്‍പ്പിച്ചു. വഴിയിലൂടെ പാഞ്ഞ പുലി അവിടെയും ഒരാളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. പുലിയെ കുടുക്കാനെത്തിയ ഫോറസ്റ്റ് സംഘം അഞ്ചുതവണ മയക്കുവെടി വച്ചിട്ടും അത് ഫലപ്രദമായില്ല.
ആറാമത്തെ മയക്കു വെടിയേറ്റ പുലി റെസ്ക്യൂ ടീം തലവന്‍ ഗോപാല്‍ ലാംബയുടെ മേല്‍ ചാടിവീണ് ആക്രമിക്കുകയായിരു ന്നു.അദ്ദേഹത്തിന്‍റെ അരയില്‍ പിടിമുറുക്കിയശേഷം അദ്ദേഹത്തെ പൊക്കി നിലത്തേക്ക് വീഴ്ത്തുകയായിരുന്നു. ഒച്ചപ്പാടും ബഹളവും മൂലം അവിടെനിന്നോടിയ പുലി മറ്റൊരു ഗാര്‍ഡിനെയും കടിച്ചു മുറിവേല്‍പ്പിച്ചു..
നാട്ടുകാര്‍ വലകളും ,വടികളുമായി നാലുഭാഗത്തും നിലയുറപ്പി ച്ചിരുന്നു. 5 മണിക്കൂര്‍ നീണ്ട അക്ഷീണ പരിശ്രമത്തിനൊടുവില്‍ പുലിയെ വലയിലാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞു. അപ്പോഴേക്കും അത് അബോധാവസ്ഥയിലായിരുന്നു...
പുലിക്കു ഒരാഴ്ചത്തെ ചികിത്സ നല്‍കിയശേഷം വീണ്ടും വനത്തിലേക്ക് വിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.