Advertisment

ഇന്ത്യയിൽ പട്ടിണി ഇരട്ടിയായി ഇരട്ടിയോളം വർദ്ധിച്ചു

New Update

ഴിഞ്ഞ നാലുവര്ഷക്കാലത്തിനിടയ്ക്കുള്ള കാലയളവിൽ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ (GHI) ഭാരതം 55 ൽ നിന്ന് 103 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ പാക്കിസ്ഥാനും, ബംഗ്ളാദേശും നമ്മെക്കാൾ മുന്നിലാണ്.

Advertisment

publive-image

119 രാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്ഷം 100 മത്തെ റാങ്കായിരുന്നു നമ്മൾ. എന്നാൽ നമുക്കാശ്വസിക്കാൻ അൽപ്പം വകയുള്ളത് പാക്കിസ്ഥാന്റെ കാര്യത്തിലാണ്. നമ്മെക്കാൾ അവിടെ ദരിദ്രർ കൂടുതലാണ്. അവരുടെ റാങ്കിങ് 106 ആണ്.

റിപ്പോർട്ട് പ്രകാരം ലോകത്താകമാനമായി 6 കോടി 80 ലക്ഷം ആളുകൾ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

നമ്മുടെ അയൽരാജ്യമായ ചൈന നമ്മെക്കാൾ വളരെ മികച്ചനിലയിലാണ്. അവരുടെ റാങ്കിങ് 25 ആണ്. നേപ്പാൾ 72 ഉം,ബംഗ്ളാദേശ് 86 ഉം ശ്രീലങ്ക 67 ഉം മ്യാൻമാർ 68 റാങ്കുകളോടെ ഭാരതത്തേക്കാൾ ഉയർന്ന സ്ഥിതിയിലാണ്.

Advertisment