Advertisment

രേണുകാ ചൗധരിയുടെ ചിരിയെ രാമായണത്തിലെ ചിരിയോടുപമിച്ച നരേന്ദ്ര മോഡി. രാമായണത്തിലെ ആരുടെ ചിരി ? അതാണ്‌ ചോദ്യം

New Update

രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആധാറുമായി ബന്ധപ്പെട്ട വിഷയം പ്രതിപാദിക്കവേ രേണുകാ ചൌധരി ഉച്ചത്തില്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി.

Advertisment

publive-image

ഇതേത്തുടര്‍ന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡു പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ത്തിച്ചശേഷം തന്‍റെ നാട്ടുകാരിയായ രേണുകാ ചൌധരിയെ ശാസിക്കുകയും നിങ്ങള്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണണമെന്ന് ഉപദേശിക്കുകയും ചെയ്തു.

publive-image

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ വീണ്ടും ഇടപെട്ട നരേന്ദ്ര മോഡി രേണുകാ ചൌധരിയുടെ ഈ ചിരി, പഴയ രാമായണം സീരിയലിനുശേഷം ആദ്യമായി വീണ്ടും കേള്‍ക്കുകയാണെന്ന് പറയുകയുണ്ടായി.

പിന്നീട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പുറത്തുവിട്ട വീഡിയോയില്‍ രാമായണം സീരിയലിലെ ശൂര്‍പ്പണഖയുടെ ചിരി ഇതോടൊപ്പം ചേര്‍ത്തതാണ് ഇപ്പോള്‍ കോണ്ഗ്രസ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.

Advertisment