Advertisment

ഇവർ ഉയർന്ത മനിതർകൾ.. ഇന്ത്യയിലെഏറ്റവും ഉയരമുള്ള കുല്‍ക്കര്‍ണി കുടുംബം !

New Update

ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ് ഇവര്‍. പൂണെയിലെ പിമ്പിരി നിവാസിയായ ശരത് കുല്‍ക്കര്‍ണിയുടെ ഉയരം 7അടി 1.5 ഇഞ്ചാണ്..ഭാര്യ സംജോത് ന്‍റെ ഉയരം 6 അടി 2.6 ഇഞ്ചാണ്.

Advertisment

publive-image

കുല്‍ക്കര്‍ണിയുടെ രണ്ടുപെണ്മക്കളും 6 അടിയില്‍ കൂടുതല്‍ ഉയരമുള്ളവരാണ്.. മൂത്തമകള്‍ മൃഗ (26) യുടെ ഉയരം 6 അടി 1 ഇഞ്ചും ഇളയമകള്‍ സാനിയ (20) യുടെ ഉയരം 6 അടി 4 ഇഞ്ചുമാണ്.അറിയപ്പെടുന്ന മോഡലുകളാണ് ഇവര്‍ രണ്ടുപേരും.

publive-image

ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കപ്പിള്‍ ആയി ലിംകാ ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ ല്‍ ഇവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്..

publive-image

1989 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്..അതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്..കൊച്ചുമകള്‍ സംജോത്തിന്‍റെ ഉയാരത്തിനനുയോജ്യനായ യുവാവിനെ തിരയുന്നതിനിടയില്‍ മാര്‍ക്കറ്റില്‍ വച്ചാണ് മുത്തശ്ശി ശരത്തിനെ കാണുന്നത്. കണ്ടപാടെ അവര്‍ അവിടെവച്ചു നേരിട്ട് ചോദിച്ചു.. എന്‍റെ കൊച്ചുമകള്‍ക്ക് നിന്നെപ്പോലെ ഉയരമുണ്ട്.. നിനക്കവള്‍ നല്ല ചേര്‍ച്ചയാകും.. അവളെ വിവാഹം കഴിക്കാമോ ?

publive-image

ഒരു നിമിഷം അമ്പരന്നുപോയ ശരത് ഉയരം മനസ്സിലാക്കി പെണ്‍കുട്ടിയെ നേരില്‍ കാന്നാന്‍ തയ്യാറായി.. അത് വിവാഹത്തില്‍ കലാശിച്ചു.. ബാങ്ക് ഉദ്യോഗസ്തനായ കുല്‍ക്കര്‍ണിയുടെ വീടിനുമുണ്ട് പ്രത്യേകതകള്‍. കതകുകള്‍ 8 അടി ഉയരമാക്കി. കിടക്കയും,സോഫയും രൂപമാറ്റം വരുത്തി. കിച്ചന്‍ റാക്കുകള്‍,ടോയിേലെറ്റ് ഒക്കെ ഉയരം ക്രമീകരിച്ചു നിര്‍മ്മിച്ചു. രണ്ടുപേരുടെയും കാലിലെ ചെരുപ്പും ഷൂസും ( 8 ഇഞ്ച് , 12 ഇഞ്ച്) യൂറോപ്പില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് വരുത്തുന്നത്. സീലിംഗ് ഫാന്‍ ക്ലീന്‍ ചെയ്യുന്നത് കുല്‍ക്കര്‍ണി തറയില്‍ നിന്നുകൊണ്ടാണ്.

publive-image

ഇവര്‍ ഉയരം മൂലം ബസ്സിലോ,കാറിലോ യാത്ര ചെയ്യാറില്ല. സ്കൂട്ടറിലാണ് യാത്ര മുഴുവനും.. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും മുന്നിലത്തെ സീറ്റ് ചോദിച്ചു വാങ്ങും. മുന്നിലാകുമ്പോള്‍ അവിടെ കാലുകള്‍ നീട്ടിവയ്ക്കാന്‍ സ്ഥലം കൂടുതലുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment