Advertisment

സെന്റിനാൽ ആദിവാസിഗോത്രം മുഴുവൻ, കൊല്ലപ്പെട്ട ക്രിസ്തീയ മതപ്രചാരകൻ ജോൺ എലീൻ ചാവു മൂലം നിലനിൽപ്പ് ഭീഷണിയിൽ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വർ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടേക്കാം. കഷ്ടിച്ച് 50 പേർ വരുന്ന സെന്റിനാൽ ഗോത്രത്തെ സ്വൈരവും സ്വതന്ത്രവുമായി ജീവിക്കാനനുവദിച്ചുകൊണ്ടാണ് 2017 ൽ കേന്ദ്രസർക്കാർ ഇവരെ Uncontacted Tribals എന്ന പേരിൽ ഇവരുടെ ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിനും മറ്റുള്ളവർ ഈ ദ്വീപിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയത്. ഇത് ലംഘിക്കുന്നവർക്ക് മൂന്നു വർഷത്തെ തടവുശിക്ഷ ലഭിക്കാവുന്നതുമാണ്.

Advertisment

publive-image

<മധുബാല>

ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ഈ ആദിവാസി വിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിവന്ന രണ്ടു നര വംശ ശാസ്ത്രജർക്കു ശേഷം ( TN പണ്ഡിറ്റ് , മധുബാല ) മറ്റാരെയും അവിടേക്കയച്ചിട്ടില്ല. സെന്റിനാലുകൾക്കു ഒരുവിധത്തിലുള്ള സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുന്നതും പൂർണ്ണമായും വിലക്കിയിരിക്കുക യാണ്. വിസ്തൃതമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലക്കുകൾ..

രോഗപ്രതിരോധശക്തി ഇല്ലാത്തവരാണ് ആദിവാസി ഗോത്രങ്ങൾ. നമ്മെപ്പോലെ രോഗങ്ങളെ പ്രതിരോധി ക്കാനുള്ള കുത്തിവയ്പ്പ് ഇവർക്ക് ലഭിച്ചിട്ടില്ല എന്നതുതന്നെ കാരണം.TN പണ്ഡിറ്റ്, മധുബാല എന്നിവർക്ക് സാംക്രമിക രോഗങ്ങളില്ല എന്ന് പരിശോധനയിൽ തെളിഞ്ഞതുകൊണ്ടാണ് അവരെ ആ ദ്വീപിലേക്കയച്ചത്.

publive-image

ഏതെങ്കിലും ഒരു സാംക്രമികരോഗാണു മതിയാകും ലോകത്തെ ഏറ്റവും പുരാതനരായ ഈ ശുദ്ധാത്മാക്കൾ ഒന്നടങ്കം ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകാൻ. നമ്മുടെ സർക്കാരിനെയും ലോകരാജ്യങ്ങളെയും അങ്കലാപ്പിലാക്കുന്നതും അതുത ന്നെയാണ്.

ഇക്കൂട്ടരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക ഒരിക്കലും സാദ്ധ്യമല്ല. അതൊരു അടഞ്ഞ അദ്ധ്യായമായാണ് വിദഗ്ദ്ധരും കാണുന്നത്.കാരണം സാംക്രമിക വൈറസുകൾ അവരെ അതിവേഗം കീഴടക്കുമെന്നതിനാൽ പുറംലോകത്തുള്ള അവരുടെ ജീവിതം നടപ്പുള്ളതല്ല.

ക്രിസ്ത്യൻ പാസ്റ്റർ ജോൺ എലീൻ ചാവു അവരെ മതം മാറ്റാനായി പോയതാണ്.അദ്ദേഹത്തിനെന്തെങ്കിലും സാംക്രമികരോഗമുണ്ടായിരുന്നോ എന്നതാണ് ഇപ്പോൾ ലോകത്തെ അലട്ടുന്ന വിഷയം.കാരണം വൈറസുകളെ പ്രതിരോധിക്കാനുള്ള ശക്തിയില്ലാത്ത സെന്റിനാലുകളിൽ അണുബാധയുണ്ടായാൽ കൂട്ടത്തോടെ താമസിക്കുന്ന അവരുടെ നാശവും കൂട്ടത്തോടെതന്നെയാകും സംഭവിക്കുക.

publive-image

<മോറിസ് വിദാൽ പോർട്ട്മാൻ>

ജോൺ എലീൻ ചാവു വിന് എന്തെങ്കിലും അസുഖമുണ്ടായിരുന്നതായി ആരും ഇപ്പോൾ പുറത്തുപറയുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ പുറംലോകത്തുള്ളവരുടെ ഇടപെടൽ മൂലം ഫിലിപ്പീൻസ്,ബ്രസീൽ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ അനേകം ഗോത്രങ്ങൾ രോഗബാധിതരായി മണ്മറയുകയായിരുന്നു.

ഒരുദാഹരണം വിവരിക്കാം.ആൻഡമാനിലെ ജാർവാ ഗോത്രങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരെ അന്ന് വസ്ത്രങ്ങൾ ഉടുപ്പിച്ചപ്പോൾ പലർക്കും ഗുരുതരമായ ത്വക്ക് രോഗങ്ങൾ ബാധിക്കു കയും അങ്ങനെ പലരും വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും പിന്നീട് വളരെ നാളുകൾ കഴിഞ്ഞശേഷമാണ് അതുമായി അവർക്കു പൊരുത്തപ്പെടാനും കഴിഞ്ഞതുതന്നെ.

publive-image

<ജോൺ ചാവു>

19 മത് നൂറ്റാണ്ടിന്റെ അവസാനം ആൻഡമാനിലെ സെന്റിനാൽ ആദിവാസിസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ബ്രട്ടീഷ് സർക്കാർ തങ്ങളുടെ നാവികസേനയിലെ 'മോറിസ് വിദാൽ പോർട്ട്മാൻ' എന്ന ഓഫീസറെ ആൻഡമാനിന്റെ പൂർണ്ണ ചുമതലനൽകി സെന്റിനാൽ ദ്വീപിലേക്കയച്ചിരുന്നു.

ആയുധധാരികളും അപകടകാരികളുമായ സെന്റിനാൽ ഗോത്രത്തെപ്പറ്റി നല്ലതുപോലെ മനസ്സിലാക്കിയ പോർട്ട്മാൻ വലിയൊരുസൈനികപ്പടയ്ക്കും ആൻഡമാനിലെ മറ്റു ദ്വീപുകളിൽനിന്നുള്ള ആദിവാസികൾ ക്കുമൊപ്പം ദ്വീപിൽ ഒരർത്ഥത്തിൽ കടന്നുകയറ്റം തന്നെ നടത്തുകയായിരുന്നു.. അന്ന് ഭയവിഹ്വലരായ സെന്റിനലുകൾ കാടിനുള്ളിലും രഹസ്യഅറകളിലും ഒളിക്കാൻ പ്രേരിതരായി.

publive-image

<സെന്റിനാൽ ദ്വീപ്>

ഫലപൂയിഷ്ടമായ അവിടുത്തെ മണ്ണും വൻവൃക്ഷങ്ങളും അതിലെ കായ്ഫലങ്ങളും പോർട്ട്മാനെയും സംഘത്തെയും ഏറെ ആകർഷിച്ചു. അവർ ദ്വീപിൽ പല സ്ഥലവും അരിച്ചുപെറുക്കി.ഏതാനും ദിവസങ്ങൾ അവിടെ തങ്ങി. ഒടുവിൽ ഒരിടുങ്ങിയ പാറക്കെട്ടിനുള്ളിൽ ഒളിച്ചുകഴിഞ്ഞ മാതാപിതാക്കളും നാല് കുട്ടികളുമടങ്ങിയ ഒരു കുടുംബത്തെ അവർ കണ്ടെത്തി തടവിലാക്കി കപ്പലിൽ നേരെ പോർട്ട് ബ്ളയറിൽ കൊണ്ടുവന്നു.

ആ സെന്റിനാൽ ഗോത്രകുടുംബത്തെ സുരക്ഷിതമായ ഒരു വീട്ടിൽ പാർപ്പിച്ചു സശ്രദ്ധം നിരീക്ഷിച്ചു പോന്നു. അവരെപ്പറ്റി കൂടുതൽ പഠനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അല്പദിവസങ്ങൾക്കകം പുരുഷൻ രോഗബാധിനായി. ചികിത്സയും മരുന്നുമൊന്നും ഫലം കണ്ടില്ല. അയാൾ മരണപ്പെടുകയായിരുന്നു.

publive-image

<സെന്റിനാൽ ആദിവാസി സമൂഹം>

അയാൾ മരിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോൾ സ്ത്രീക്കും ഇതേ അസുഖം പിടിപെടുകയും അവരും മരണപ്പെടുകയുമായിരുന്നു. ഇതിനു ശേഷം അവരുടെ നാല് കുട്ടികളെയും അവർക്ക് വേണ്ട സമ്മാനങ്ങളും നൽകി ഉടൻതന്നെ കപ്പലിൽ കൊണ്ടുപോയി സെന്റിനാൽ ദ്വീപിൽ ഇറക്കിവിടുകയായിരുന്നു. അവരെങ്കിലും രക്ഷപെടട്ടെ എന്നതായിരുന്നു ഉദ്ദേശ്യം.

സെന്റിനാൽ ഗോത്രത്തെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാരത സർക്കാറിനൊപ്പം ഇപ്പോൾ പല അന്താരാഷ്ട്ര ഏജൻസികളും പ്രവർത്തിച്ചുവരുന്നുണ്ട്.

Advertisment