Advertisment

44 ദിവസത്തിനകം പിടഞ്ഞുവീണു മരിച്ചത് നമ്മുടെ 26 ജവാന്മാര്‍. എന്നാണിതിനൊരന്ത്യം ? പാക്കിസ്ഥാന് സ്ഥിരമായി താക്കീത് നല്‍കിയാല്‍ മാത്രം തീരുന്നതാണോ നമ്മുടെ നഷ്ടം ?

New Update

പാക്കിസ്ഥാന്‍ സ്ഥിരമായി വെടിനിറുത്തല്‍ ലംഘിക്കുകയാണ്. പതുങ്ങിവന്നു ചതിയില്‍ ആക്രമണം നടത്തി ജാവാന്മാരെ കൊലപ്പെടുത്തുകയാണ്.

Advertisment

പഠാന്‍കോട്ടില്‍ ആര്‍മി ക്യാമ്പില്‍ നടന്ന ആക്രമണ ത്തിനു ശേഷം 11 വലിയ ആക്രമണങ്ങള്‍ ഇന്ത്യന്‍ ആര്‍മി ക്യാമ്പുകള്‍ക്ക് നേരെ നടക്കുകയുണ്ടായി. ഈ ആക്രമണങ്ങളില്‍ ഇതുവരെ 26 സൈനിക രാണ് കൊല്ലപ്പെട്ടത്. മുടങ്ങാതെ പാക്കിസ്ഥാന് മുന്നറിയിപ്പും ,താക്കീ തും, പകരം വീട്ടുമെന്ന പ്രതിജ്ഞയുമല്ലാതെ കാര്യമായ ഒരു നടപടിയും മോഡി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

publive-image

ഇക്കഴിഞ്ഞ ഫെബ്രുവരി 11 നു ജമ്മുവിലെ സുജാവാ ന്‍ സേനാ ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ 6 സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതിനുശേഷം പതിവുപോലെ പ്രസ്സ് കോണ്‍ഫറന്‍സ് നടന്നു. രാജ്യരക്ഷാമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആക്രമണ ത്തിനുപിന്നില്‍ പാക്കിസ്ഥാന്‍ ആണെന്നാരോപി ക്കുകകയും ഇതിനു പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രാഖ്യാപിക്കുകയും ചെയ്തു.

ജമ്മു കാശ്മീരില്‍ സൈന്യത്തി നുനേരെ അടിക്കടി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളെപ്പറ്റിയുള്ള പത്രപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നല്‍കിയ മറുപടിയില്‍ നമ്മുടെ സൈനികര്‍ പാക്കിസ്ഥാന് ഉചിതമായ തിരിച്ചടിനല്‍കാന്‍ പ്രാപ്തരാണെന്നും ഒരിക്കലും ഭാരതീയര്‍ക്കു ശിരസ്സ് കുനിയേണ്ട അവസ്ഥ ഉണ്ടാകില്ലെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ പ്രസ്താവനകള്‍ക്കപ്പുറ൦ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് ദുഖകരമായ വസ്തുത.

നമ്മുടെ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്നറിയിപ്പും താക്കീതുമൊന്നും പാകിസ്താന്‍ ഇതുവരെ കാര്യമായെടുത്തിട്ടില്ല എന്നതാണ് അവരുടെ നാളിതുവരെയുള്ള നിലപാടുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

മോഡി സര്‍ക്കാര്‍ ഉറച്ച നിലാപാടെടുത്തില്ലെങ്കില്‍, പാക്കിസ്ഥാന് ശക്തമായ മറുപടി അവരുടെ ഭാഷയില്‍ത്തന്നെ നല്‍കിയില്ലെങ്കില്‍ കാശ്മീരില്‍ ഇനിയും ആക്രമണങ്ങളും ,അരുംകൊലകളും , കൂട്ടക്കുരുതികളും അരങ്ങേറും എന്ന കാര്യത്തില്‍ സംശയം ഒട്ടും വേണ്ട. കാരണം പാക്കിസ്ഥാന് മാനവികതയുടെ ,മര്യാദയുടെ ഭാഷ വശമില്ല എന്നതുതന്നെയാണ്.

Advertisment