Advertisment

സ്റ്റാച്ച്യു ഓഫ് യൂണിറ്റിയുടെ റിക്കാർഡ് തകർക്കാൻ വരുന്നു മറ്റൊരു കൂറ്റൻ പ്രതിമ - 'സ്റ്റാച്ച്യു ഓഫ് ശിവാജി'

New Update

ഗുജറാത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായ 'സ്റ്റാച്ച്യു ഓഫ് യൂണിറ്റി' ഉദ്ഘാടനം ചെയ്യുകയുണ്ടായി. 3000 കോടി രൂപ ചെലവിട്ടു 182 അടി ഉയരത്തിൽ നിർമ്മിച്ച സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഈ പ്രതിമയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ളത്.

Advertisment

publive-image

എന്നാൽ ഈ റിക്കാർഡ് കേവലം മൂന്നു വർഷക്കലമേ നിലനിൽക്കാൻ പോകുന്നുള്ളൂ. Statue of Unity യുടെ റിക്കാർഡ് 2021 ൽ മുംബൈയിൽ നിർമ്മിക്കുന്ന STATUE OF SHIVAJI നിലവിൽവരുന്നതോടെ ഇല്ലാതാവുകയാണ്..

മുംബൈ സർക്കാരാണ് STATUE OF SHIVAJI നിർമ്മിക്കുന്നത്. ഇതിന്റെ ഉയരം 190 മീറ്ററായിരിക്കും. അതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള സ്റ്റാച്ച്യു വായി ഇത് മാറപ്പെടും. കുതിരപ്പുറത്ത് വാളുയർത്തിയിരിക്കുന്ന ശിവാജിയുടെ പ്രതിമയിൽ കുതിരയിൽ നിന്ന് വാളിന്റെ അഗ്രം വരെയുള്ള ഉയർമാണ് 190 മീറ്റർ.

publive-image

15.96 ഹെക്റ്റർ വിസ്തൃതിയിൽ അറേബ്യൻ കടലിൽ നിർമ്മിക്കുന്ന കൃതൃമ ദ്വീപിൽ STATUE OF SHIVAJI യോട് ചേർന്ന് മ്യൂസിയം, തിയേറ്റർ, പാർക്ക്, ആശുപത്രി, ഹെലിപ്പാഡ് എന്നിവയും ഉണ്ടായിരിക്കും. കരയിൽനിന്ന് ചെറുബോട്ടുകളിലും ഹെലികോപറ്ററിലുമാകും സഞ്ചാരികളെ ഇവിടേക്കെത്തിക്കുക. ഇതിന്റെ നിർമാണച്ചെ ലവ് 3800 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇത് പൂർണ്ണമായും മഹാരാഷ്ട്രാ സർക്കാരാകും വഹിക്കുക.

STATUE OF UNITY നിർമ്മിച്ച പ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൺ ആൻഡ് ട്യൂബ്രോ ആണ് STATUE OF SHIVAJI യുടെയും നിർമ്മാണം നടത്തുക.

Advertisment