ഇവള്‍ സുഷ്മ സ്വരാജിന്‍റെ മകളല്ല, രാജ്യത്തിന്‍റെ മകള്‍, ഇവള്‍ക്ക് ജോലിയും വീടും ഉള്‍പ്പെടെ ‘സ്ത്രീ ധനം’ നല്‍കുക കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ! ഇത് രാജ്യത്തെ ആദ്യ സംഭവം !

പ്രകാശ് നായര്‍ മേലില
Monday, April 30, 2018

ഭാരതസര്‍ക്കാര്‍ ഇതാദ്യമായി ഒരു യുവതിക്കുവേണ്ടി വരനെത്തേടുന്നു !

വരന്‍റെ ബയോഡേറ്റ പരിശോധിക്കുന്നതും ഇന്റര്‍ വ്യൂ നടത്തുന്നതും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയും, വീടും , ഹെല്‍ത്ത് കാര്‍ഡും, സാമ്പത്തിക സഹായവും കൂടാതെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ വക പ്രത്യേക സഹായ പാക്കേജും ലഭ്യമാകുന്നതാണ്. വിവാഹചെലവുകള്‍ മുഴുവന്‍ വഹിക്കുക കേന്ദ്ര വിദേശ കാര്യ മന്ത്രാലയമായിരിക്കും.

ഓര്‍ക്കുന്നുവോ ഗീതയെ ? ചെറുപ്രായത്തില്‍ പാക്കി സ്ഥാനില്‍ വഴിതെറ്റി എത്തപ്പെട്ട മൂകയും ബാധിരയു മായ ഇന്ത്യന്‍ ബാലിക. നീണ്ട 14 വര്‍ഷം അവള്‍ അവിടെക്കഴിഞ്ഞു. ഇരു രാജ്യത്തെയും മനുഷ്യാവ കാശപ്രവര്‍ത്തകരുടെ നിതാന്തപരിശ്രമത്തിനൊടു വില്‍ 2015 ല്‍ ഗീത ഭാരതത്തില്‍ മടങ്ങിയെത്തി..

മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞി ട്ടില്ല. മകളാണെന്ന അവകാശ വാദവുമായി എത്തിയ വരുടെ DNA ചേര്‍ന്നില്ല.

ഏകദേശം 8 വയസ്സ് പ്രായമുള്ളപ്പോള്‍ ലാഹോറിലേ ക്ക് പോയ സംജോധ എക്സ്പ്രസ്സ്‌ ( Samjhauta Express) ല്‍ എങ്ങനെയോ വഴിതെറ്റി ലാഹോറില്‍ എത്തിയ ഗീതയെ പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ പിടികൂടി ഈദി ഫൌണ്ടേഷന്‍ എന്ന NGO യ്ക്ക് കൈമാറുകയും അവര്‍ അവരുടെ കറാച്ചിയിലുള്ള അഭയകെന്ദ്ര ത്തില്‍ എത്തിക്കുകയുമായിരുന്നു..

ഗീത അവിടെ വളര്‍ന്നു. മദര്‍ ഓഫ് പാക്കിസ്ഥാന്‍ എന്നറിയപ്പെടുന്ന ഈദി ഫൌണ്ടേഷന്‍ സ്ഥാപക ബില്‍ക്കിസ് ഈദിയാണ് ഈ പെണ്‍കുട്ടിയ്ക്ക് ഗീത എന്ന പേരു നല്‍കിയത്.

കേള്‍ക്കാനും, സംസാരിക്കാനും അശക്തയായ ഗീതയുടെ കഥ ലോകത്തിനുമുന്നില്‍ വെളിപ്പെടു ത്തിയത് പാക്കിസ്ഥാനിലെ പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബര്‍ണിയാണ്.

അദ്ദേഹം പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസ്സിയുമായും, ഭാരതത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നിരന്തരം ബന്ധപ്പെട്ടു. ഗീതയെന്ന പെണ്‍കുട്ടിയുടെ കഥ ഭാരതത്തിലും ചര്‍ച്ചയായി.

2015 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ” ‘ ബജരംഗീ ഭായിജാന്‍ ‘ ഗീതയുടെ കഥയായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ ഗീതയുടെ കഥ ലോകമെല്ലാമറിഞ്ഞു.

സിനിമ വന്‍ വിജയമാകുകയും ഗീതയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യം നാടിന്‍റെ നാനാഭാഗത്തുനിന്നും ഉയര്‍ന്നുവരുകയുമു ണ്ടായി.

തുടര്‍ന്ന് ഈ വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ടിടപെട്ടതോടെ ഗീതയുടെ ഭാരതത്തി ലേക്കുള്ള മടങ്ങിവരവ് വളരെ വേഗത്തിലായി..

2015 ഒക്ടോബര്‍ മാസം ഗീത ഇന്ത്യയില്‍ മടങ്ങി യെത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒരു മകളെപ്പോലെ അവളെ സീകരിച്ചു.

മാതപിതാക്കളെന്ന അവകാശ വാദവുമായി വന്ന അഞ്ചോളം കുടുംബങ്ങളുടെ DNA മാച്ച് ആകാത്തതിനെത്തുടര്‍ന്ന് ഗീതയെ ഭാരത സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ” മൂക ബധിര സങ്കേതന്‍” എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.

ആരുമില്ലാത്ത ഗീതയെ അങ്ങനെ ഭാരതസര്‍ക്കാര്‍ ഏറ്റെടുത്തു.ഭാരതത്തിന്‍റെ സ്വന്തം മകളായിത്തന്നെ.

ഗീതയ്ക്ക് ആംഗ്യഭാഷ ( Sign Language) പൂര്‍ണ്ണമായും വശമില്ല. അത് പഠിക്കുകയാണ്. ഒപ്പം എഴുതാനും വായിക്കാനും അറിയാമെന്നതിനാല്‍ കൂടുതല്‍ പഠിക്കാനും താല്‍പ്പര്യമുണ്ട്.കമ്പ്യൂട്ടര്‍ ജോലികള്‍ പഠിച്ചിട്ടുള്ള ഗീത അതില്‍ കൂടുതല്‍ പ്രാവീണ്യം നേടാനുള്ള ശ്രമത്തിലാണ്.

ഗീതയ്ക്കു 24- 25 വയസ്സാണ് കണക്കാക്കുന്നത്. ഗീത യെ വിവാഹം കഴിക്കാന്‍ സന്നദ്ധതയുള്ള യുവാക്കള്‍ ക്കായി സോഷ്യല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയി രിക്കുകയാണ്.

ഗീതയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമറിയിച്ചു ഫോണില്‍ ബന്ധപ്പെട്ട ഒരു ക്ഷേത്രം പൂജാരി യുള്‍പ്പെടെ 20 പേരുടെ ബയോ ഡേറ്റയില്‍ നിന്ന് 12 പേരെ ഇതുവരെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചുകൊടു ത്തിരിക്കുകയാണ്…

മൂക ബധിര സങ്കേതനിലെ ഡയറക്ടര്‍ ഡോക്ടര്‍ ഉഷാ പഞ്ചാബിയുടെ അഭിപ്രായത്തില്‍ വരന്‍ സുമുഖനും , വിദ്യാസമ്പന്നനും , സല്‍സ്വഭാവിയും , സത്യസന്ധനും, ആരോഗ്യവാനുമായിരിക്കണം എന്നതിലുപരി ജീവിതത്തില്‍ ഒറ്റപ്പെടലും കഷ്ടപ്പാടുകളും ആവോളമനുഭവിച്ച ഗീതയെ ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തിയുമായിരി ക്കണം എന്നതാണ്.28 വയസ്സുവരെ പ്രായമുള്ള വരെയാണ് പരിഗണിക്കുന്നത്.

താല്‍പ്പര്യമുള്ള ആര്‍ക്കും അവരുടെ ബയോഡേറ്റ അയച്ചു ബന്ധപ്പെടാം.

സുഷമാ സ്വരാജ് വിവാഹ കാര്യത്തില്‍ കഴിഞ്ഞ മാസം ഗീതയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഗീതയുടെ സമ്മതപ്രകാരമാണ് ഇപ്പോള്‍ വരനെത്തേടുന്നത്.

ഗീതയുടെ വരനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഗീതയുടെ ഇഷ്ടം കൂടി കണക്കിലെടുത്താകും സര്‍ക്കാര്‍ അവസാന തീരുമാനം കൈക്കൊള്ളുക.

×