Advertisment

സുഷമാ സ്വരാജിന്റെ പ്രൊഫസ്സർ ദയാവധത്തിന് കോടതിയിൽ അപേക്ഷനൽകി !

New Update

ഗ്രാ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറും പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ നിയമവിഭാഗം തലവനുമായിരുന്ന പ്രൊഫസ്സർ D.N ജോഹറും ഭാര്യയുമാണ് ഇന്നലെ ചണ്ഡീഗഡ് ജില്ലാ സെഷൻസ് കോടതിയിൽ ദയാവധത്തിനായി (Passive Euthanasia) അപേക്ഷ നൽകിയത്. ഇരുവരുടെയും അപേക്ഷ കോടതി ഫലയിൽ സ്വീകരിക്കുകയും ചെയ്തു.

Advertisment

publive-image

71 കാരനായ പ്രൊഫസ്സർക്കും 69 കാരിയായ ഭാര്യയ്ക്കും ഇപ്പോൾ അസുഖങ്ങളൊന്നുമില്ല. എങ്കിലും ഭാവിയിൽ രോഗബാധിതരായാൽ തങ്ങളെ ഒരു കാരണവശാലും ലൈഫ് സപ്പോർട്ടിങ് സിസ്റ്റത്തിൽ വയ്ക്കരുത് എന്നാണിവരുടെ അഭ്യർത്ഥന.

അന്തസ്സായി ഇത്രയും കാലം ജീവിച്ച തങ്ങൾക്ക് അന്തസ്സോടെ മരിക്കാനും അവകാശമുണ്ട്. ആർക്കും ഒരു ബാദ്ധ്യതയോ ബുദ്ധിമുട്ടോ ഉണ്ടാക്കരുതെന്നാണ് ആഗ്രഹം. മക്കൾക്കും ബന്ധുക്കൾക്കുപോലും.ജോലിചെയ്തകാലത്ത് നല്ല ശമ്പളവും ഇപ്പോൾ ജീവിക്കാൻ മതിയായ പെൻഷനുമുണ്ട്. മക്കളെല്ലാം നല്ല നിലയിലാണ് ജീവിക്കുന്നത്.

ഭാവിയിൽ രോഗം മൂർച്ഛിച്ചു ജീവിതത്തിലേക്ക് ഒരു മടങ്ങിവരവ് സാധ്യമല്ലെന്ന് ഡോകർമാർ വിധിയെ ഴുതിയാൽ ആന്തരികാവയവങ്ങൾ കേടുപോറ്റാതെ കഴിയുമെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടാനും ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകാനുമായി ഉടനടി ദയാവധം അനുവദിക്കണമെന്നാണ് ഹർജിയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രൊഫസ്സർ ജോഹറിന്റെ വിദ്യാർത്ഥികളിൽ നിരവധി പ്രമുഖരുള്ളതിൽ മുൻകേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ആയിരുന്നു മുഖ്യ വ്യക്തിത്വം.

ദയാവധം ( euthanasia ) ഇപ്പോൾ ഇന്ത്യയിൽ നിയമപരമായി അനുവദനീയമാണ്. ഇത് Active ഉം Passive ഉം എന്ന രണ്ടുതരത്തിൽ അനുവദിക്കപ്പെടും. Active euthanasia എന്നാൽ ജീവിതം കൈവിട്ടുപോയ രോഗിക്ക് മരണം നൽകുക എന്നതാണ്.

Passive euthanasia എന്നാൽ പ്രതീക്ഷയില്ലാതായാൽ രോഗിയുടെ ജീവൻ നിലനിർത്താൻ ശ്രമിക്കാതിരിക്കുക എന്ന രീതിയാണ്.

അതായത് രോഗിക്ക് നൽകിയിരിക്കുന്ന ലൈഫ് സപ്പോർട്ട് സിസ്റ്റം എടുത്തുമാറ്റി ആ വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്നു. ഇത് തീരുമാനിക്കുന്നത് മരണപ്പെടുന്ന വ്യക്തി അധികാരപ്പെടുത്തിയിട്ടുള്ള ആളായിരിക്കും.

ദയാവധം നടപ്പാക്കുന്നത് ഇങ്ങനെയാണ്. അതായത് ദയാവധം ആഗ്രഹിക്കുന്ന വ്യക്തിക്കായി അയാൾ അഡ്മിറ്റ് ആയിരിക്കുന്ന ആശുപത്രി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും അവർ തയ്യറാക്കുന്ന റിപ്പോർട്ട് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു സമർപ്പിക്കുകയും ചെയ്യണം. സെഷൻസ് ജഡ്ജാണ് മജിസ്‌ട്രേറ്റിന്റെ നിയമിക്കുക.

ആശുപത്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ മജിസ്‌ട്രേറ്റ്, ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയും അതിൻ പ്രകാരം അവർ തയ്യറാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടും ഒരുപോലെ മാച്ചാകുന്നെങ്കിൽ മാത്രമേ ദയാവധം മജിസ്‌ട്രേറ്റ് അനുവദിക്കുകയുള്ളു.

അഥവാ ഇരു മെഡിക്കൽ ബോർഡുകളുടെയും റിപ്പോർട്ട് വെത്യസ്തമാകു കയാണെങ്കിൽ വിഷയം സെഷൻകോടതിയിൽ സമർപ്പിക്കുകയും അന്തിമതീരുമാനം സെഷൻസ് ജഡ്‌ജിയു മാണ് കൈക്കൊള്ളുക.

Advertisment