Advertisment

300 വര്‍ഷത്തെ പാരമ്പര്യവുമായി തിരുപ്പതി ലഡുവും അന്നദാനവും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തിരുപ്പതി ലഡു പ്രസിദ്ധവും സ്വാദിഷ്ടവുമാണ്. ബേസന്‍, വെണ്ണ, അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലക്ക എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു ലഡുവിനു 178 ഗ്രാം തൂക്കവും കേവലം 10 രൂപ വിലയുമാണ്.

Advertisment

publive-image

ഇതിന്‍റെ നിര്‍മ്മാണ രഹസ്യം ഇന്നുവരെ പരസ്യപ്പെടുത്തിയിട്ടില്ല. 300 വര്‍ഷത്തെ പാരമ്പര്യമാണ് ഇവിടുത്തെ ലഡ്ഡുവിന് . നീണ്ട ക്യൂവില്‍ നിന്നുവേണം ഇതിനുള്ള കൂപ്പന്‍ വാങ്ങാന്‍. ഒരാള്‍ക്ക്‌ 10 രൂപയ്ക്ക് 2 ലഡു മാത്രമേ കിട്ടുകയുള്ളൂ. കൂടുതല്‍ വേണമെങ്കില്‍ ഓരോ ലഡ്ഡുവിനും 25 രൂപ വീതം നല്‍കണം.

തിരുപ്പതി ലഡ്ഡുവിന് 1900 മാണ്ടില്‍ International Geographical Indicator ലഭിക്കുകയുണ്ടായി.. അതുകൊണ്ട് ഇതിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാനോ, മറ്റു രീതിയില്‍ ഈ പെരുപയോഗിക്കാനോ ആര്‍ക്കും കഴിയില്ല.

publive-image

അന്നദാനം..

1100 ജോലിക്കാര്‍ രാത്രിയും പകലുമായി തിരുപ്പതിയിലെ അടുക്കളയില്‍ പണിയെടുക്കുന്നു. രാവിലത്തെ കാപ്പിയും പലഹാരങ്ങളും, ഉച്ചയ്ക്ക്കും രാത്രിയിലുമുള്ള അന്നദാനം ഇവ മുടങ്ങാതെ കൃത്യമായി നടക്കുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ കൈവശം 10 കോടി രൂപയുടെ അന്നദാന ഫണ്ടുണ്ട്. കൂടാതെ ദിനവും സംഭാവനകള്‍ വേറെയും..

Advertisment