Advertisment

കോഹ്‌ലിക്ക് ജന്മദിന -ദീപാവലി സമ്മാനം - ദീപം കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ചിത്രം 

New Update

ക്രിക്കറ്റർ വിരാട് കോഹ്‌ലിയുടെ 30 മത് ജന്മദിനം പ്രമാണിച് മുംബൈയിലെ അബ്ബാഷാ എന്ന അദ്ദേഹത്തിൻറെ ആരാധകൻ മുംബൈയിലുള്ള സീവുഡ് ഗ്രാൻഡ് സെൻട്രൽ മാളിൽ 4482 ദീപങ്ങൾ കൊണ്ട് വിരാട്ടിന്റെ ഒരു ആകർഷക ചിത്രം നിർമ്മിക്കുകയുണ്ടായി. ഇതിനായി ചെറിയ LED ബൾബുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു.

publive-image

10000 രൂപാ ചെലവുചെയ്ത് 9.5 അടി വീതിയിലും 14 അടി നീളത്തിലും നിർമ്മിച്ച ഈ ചിത്രത്തെ ധാരാളമാളുകൾ പ്രകീർത്തിക്കുകയുണ്ടായി. കോഹ്‌ലിയുടെ 30 മത് ജന്മദിനം ഇക്കഴിഞ്ഞ നവംബർ 5 നായിരുന്നു. അതേപോലെ ദീപാവലിയും നവംബർ 7 നായിരുന്നു. വിരാടിനുള്ള ജന്മദിന -ദീപാവലി സമ്മാനം എന്ന പേരിലാണ് അബ്ബാഷാ ഈ നൂതനചിത്രകാല അവതരിപ്പിച്ചത്.

Advertisment