ഐതിഹാസികം.. സൌദിഅറേബ്യയില്‍ ആദ്യമായി സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മാച്ചു കണ്ടു

പ്രകാശ് നായര്‍ മേലില
Saturday, January 13, 2018

ഇന്നലെ ( വെള്ളിയാഴ്ച ) ജിദ്ദയിലെ സ്റ്റേഡിയത്തില്‍ നടന്ന പുരുഷന്മാരുടെ ഫുട്ബോള്‍ മാച്ചു കാണാന്‍ ആദ്യമായി വനിതകളുടെ സംഘമെത്തിയപ്പോള്‍ ആവേശകരമായ വരവേല്‍പ്പാണ് നല്‍കപ്പെട്ടത്‌.

സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള ഫാമിലി ഏരിയ യില്‍ അവരെ ആനയിച്ചിരുത്താന്‍ ആദ്യമായി വനിതാ വാളണ്ടിയര്‍മാര്‍ വഴികാട്ടികളും സഹായികളുമാ യി പ്രവര്‍ത്തിച്ചു…

തങ്ങളുടെ ഇഷ്ടടീമിനു ചീയര്‍ വിളിച്ചു പ്രോത്സാ ഹിപ്പിക്കാന്‍ പുരുഷന്മാരേക്കാള്‍ ഒട്ടും പിന്നിലല്ലാ യിരുന്നു വനിതകളും. സൌദിഅറേബ്യ യില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്ക പ്പെട്ടത്തിന്റെ ആവേശം അവര്‍ പ്രകടിപ്പിക്കാനും മറന്നില്ല. ജിദ്ദയിലെ ജാമിയ ഖാലിദ് എന്ന മഹിള യുടെ അഭിപ്രായത്തില്‍ ” ഞങ്ങള്‍ നല്ലൊരു നാളെയിലേക്കാണ് നീങ്ങുന്നത്‌.ഈ മാറ്റങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം” എന്നായിരുന്നു..

വ്യാഴാഴ്ച ജിദ്ദയില്‍ സ്ത്രീകള്‍ക്ക് മാത്രമായി രാജ്യ ത്തെ ആദ്യത്തെ കാര്‍ ഷോറൂമും തുറക്കപ്പെട്ടു. ഈ വര്‍ഷം മുതല്‍ സൌദിഅറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കം.

സൌദി അറേബ്യയില്‍ ഇനി പുരുഷന്മാരുടെ സഹായമില്ലാതെ സ്ത്രീകള്‍ക്ക് വിദേശ യാത്ര നടത്താനും, ബാങ്ക് അക്കൌണ്ട് തുറക്കാനും , പാസ്പ്പോര്‍ട്ട് അപേക്ഷ നല്‍കാനും ,ചില പ്രത്യേക ബിസ്സിനസ് നടത്താനും പൂര്‍ണ്ണ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരിക്കുന്നു..

ക്രൌണ്‍ പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന രാജ്യത്തെ ആധുനികവല്‍ക്കരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റങ്ങളൊക്കെ.

×