ഓണത്തിന്റെ സംഗീതാരവം, സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്ന ‘ഓണം ഡാ’ ഗാനം

ലിനോ ജോണ്‍ പാക്കില്‍
Friday, August 3, 2018

തിരുവോണ നാളുകളെ വരവേൽക്കാൻ നാടും നഗരവും തയ്യാറെടുക്കുമ്പോൾ ‘ഓണം ഡാ’ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നു. സംഗീത സംവിധായകൻ ജോർജ് എബ്രഹാമും സിംഗിങ്ങ് കപ്പിൾ ഫെയിം ലല്ലു അനൂപും  അഭിനയിച്ചിരിക്കുന്ന ഓണ ഗാനം, മനോഹരമായ ഓണ ദൃശ്യവിരുന്നാണ് സംഗീതാസ്വാദകർക്ക് സമ്മാനിച്ചിരിക്കുന്നത്.ഗായകരായ ജോജി കോട്ടയവും ലല്ലു അനൂപുമാണ് ഈ ഓണ ഗാനം ആലപിച്ചിരിക്കുന്നത് .

നിരവധി ഓണ ഗാനങ്ങൾ മലയാളിയുടെ നാവിൻ തുമ്പിൽ മാവേലി നാടിന്റെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോകുമ്പോൾ, ഓണത്തിന്റെ ഹിറ്റ് ഗാന നിരയിൽ ‘ഓണം ഡാ’ റിലിസിന് രണ്ട് വർഷങ്ങൾക്ക് ശേഷവും മലയാളിയുടെ മനസ്സിൽ മായാതെ ആരവങ്ങൾ തീർത്തു കൊണ്ടിരിക്കുന്നു.

×