Advertisment

''കളിയല്ല കല്യാണം'' ... പണച്ചെലവേറി ഹോട്ട് 'പടം പിടുത്തം'

New Update

ചൂടന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ തുടരുകയാണ്. 'സേവ് ദ ഡേറ്റ്' തുടങ്ങിയ പേരുകളില്‍ പ്രശസ്തമായ ഇത്തരം ആല്‍ബങ്ങള്‍ ചിത്രീകരിക്കാന്‍ സ്റ്റുഡിയോകള്‍ വന്‍ തുകയാണ് ഈടാക്കുന്നത്. ഒരു വീഡിയോ സോംഗ് ആല്‍ബത്തിനു ചെലവാകുന്ന തുക തന്നെയാണ് വിവാഹ ആല്‍ബങ്ങള്‍ക്കും ചെലവാകുന്നത്.

Advertisment

publive-image

ഇതിനായി സംവിധായകനും ക്യാമറമാനും ലൈറ്റ് ബോയ്‌സും ഉള്‍പ്പെടെ നിരവധി പേര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയിടെ ഒരു യുവ രാഷ്ട്രീയ നേതാവിന്റെ ചെളിയിലുരുന്നുള്ള വിവാഹ ആല്‍ബം പ്രശസ്തമായിരുന്നു. ഇത് എതിരാളികള്‍ ആയുധമാക്കുകയും ചെയ്തു.

publive-image

ചേര്‍ത്തല സ്വദേശി അഭിജിത്തിന്റെയും നയനയുടെയും വിവാഹ ആല്‍ബം ചിത്രീകരണം ബി.ബി.സി. വാര്‍ത്തയാക്കിയിരുന്നു.

പൂണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് കുറച്ചൊന്നുമല്ല തെറിവിളി കേട്ടത്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടെ അണിയറക്കാര്‍ പറഞ്ഞു.

publive-image

സഭ്യതയുടെ സീമ ലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരളാ പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു.

Advertisment