ന്യൂഡല്‍ഹി: ട്വിറ്ററിലൂടെയുള്ള പോരാട്ടം അവസാനിപ്പിക്കാനും അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയാനും മുതിര്‍ന്ന നേതാക്കളോട് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയിലും യുപിഎ സര്‍ക്കാരിലും ഉത്തരവാദിത്തങ്ങള്‍ വഹിച്ച മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്മോഹന് സിംഗ് എന്നിവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കണം. യുവനേതാക്കളെ വഴി കാട്ടാനുള്ള ഉത്തരവാദിത്തം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. അതുകൊണ്ട് ട്വിറ്ററിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി വേദികളില്‍ അക്കാര്യം ഉന്നയിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യുമുണ്ടെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.