കോണ്‍ഗ്രസ് ഐടി സെല്‍ അംഗമായ യുവതിയെ പീഡിപ്പിച്ച പാര്‍ട്ടി നേതാവ് അറസ്റ്റില്‍. പരാതിയുമായി സമീപിച്ചപ്പോള്‍ ദിവ്യ സ്പന്ദന കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 31, 2018


ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗം ചിരാഗ് പട്‌നായിക്ക് അറസ്റ്റില്‍. തിങ്കളാഴ്ച ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലൈ മൂന്നിനായിരുന്നു സംഭവം നടന്നത്.

മുന്‍ നടി ദിവ്യ സ്പന്ദന നയിക്കുന്ന കോണ്‍ഗ്രസ് ഐ.ടി സെല്ലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പട്‌നായിക്ക് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഐ.ടി സെല്ലില്‍ നിന്ന് രാജിവച്ച് പോയി. തുടര്‍ന്ന്‍ പരാതിയുമായി ഐ ടി സെല്‍ മേധാവിയായ ദിവ്യ സ്പന്ദനയെ സമീപിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറയുന്നു.

അതേസമയം പരാതി അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയമിച്ചിരുന്നതായി ദിവ്യ സ്പന്ദനയും വ്യക്തമാക്കിയിട്ടുണ്ട്.

×