Advertisment

കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അറുതിവരുത്താന്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അറുതിവരുത്താന്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്. ചര്‍ച്ചയ്ക്കുശേഷം അന്നേദിവസം രാവിലെ 11 മണിക്കാവും വിശ്വാസ വോട്ടെടുപ്പ് തുടങ്ങുക.

Advertisment

publive-image

രാജിക്കാര്യത്തില്‍ സ്പീക്കറുടെ അന്തിമതീരുമാനം വൈകിയതോടെ ഇന്ന് സംസ്ഥാനത്തെ എം.എല്‍.എമാര്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി എം.എല്‍.എമാരാണ് ഇന്നു രാവിലെ സ്പീക്കര്‍ രമേശ് കുമാറിനെ കാണാനെത്തിയത്. ഈയാവശ്യമുന്നയിച്ച് ഇവര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ ആവശ്യമെങ്കിലും ഇത് അംഗീകരിച്ചില്ല. അതിനിടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നാളെ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.

Advertisment