Advertisment

പ്രകടനപത്രിക പുറത്തിറക്കി മിനിറ്റുകള്‍ക്കം തന്നെ വെബ്‌സൈറ്റ് തകരാറിലായി....ആളുകളുടെ തള്ളിക്കയറ്റം മൂലമെന്ന് കോണ്‍ഗ്രസ്

New Update

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. പ്രകടനപത്രിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി manifesto.inc.in എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.

Advertisment

publive-image

എന്നാല്‍ പ്രകടനപത്രിക പുറത്തിറക്കി മിനിറ്റുകള്‍ക്കം തന്നെ വെബ്‌സൈറ്റ് തകരാറിലായി. ആളുകളുടെ തള്ളികയറ്റം മൂലമാണ് വെബ്‌സൈറ്റ് തകരാറിലായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഉടന്‍ പരിഹരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റും വന്നിട്ടുണ്ട്.

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വന്‍വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുള്ളതാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കിയ പ്രകടനപത്രിക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പി.ചിദംബരം, എ.കെ.ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം സര്‍ക്കാര്‍ ജോലി, തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ അധിക തൊഴില്‍ ഉറപ്പ് വരുത്തും. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്.

Advertisment