Advertisment

ഞാന്‍ ഡല്‍ഹിയിലേക്ക് പോകുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്ക് ,അല്ലാതെ ബിജെപിയിലേക്കല്ല : ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയ ആത്മഹത്യയ്ക്ക് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്ത് : ഇത്തരം കള്ളങ്ങള്‍ ബിജെപി മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതാണെന്ന് ഗോവ കോണ്‍ഗ്രസ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പഞ്ചിം: താന്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി ഗോവയുടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ദിഗംബര്‍ കാമത്ത്. ബി.ജെ.പിയില്‍ ചേര്‍ന്ന് താനൊരു രാഷ്ട്രീയ ആത്മഹത്യയ്ക്ക് തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മര്‍ഗോവ സീറ്റില്‍ നിന്നുമാണ് കാമത്ത് നിയസഭയിലെത്തിയത്.

Advertisment

publive-image

താന്‍ ഡല്‍ഹിയിലേക്ക് പോകുന്നത് ബിസിനസ്സ് ആവശ്യങ്ങള്‍ക്കാണെന്നും, ബി.ജെ.പിയിലേക്കില്ലെന്നും അദ്ദേഹം ഗോവ എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 2005ല്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ വ്യക്തിയാണ് കാമത്ത്.

ഇത്തരം വ്യാജ വാര്‍ത്തകള്‍ ബി.ജെ.പി മനപ്പൂര്‍വം സൃഷ്ടിച്ചെടുക്കയാണെന്ന് ഗോവ കോണ്‍ഗ്രസ് മേധാവി ഗിരീഷ് ചോദന്‍കര്‍ കുറ്റപ്പെടുത്തി.

Advertisment