Advertisment

അമിത് ഷായ്ക്ക് ‘പന്നിയുടെ അസുഖമാണ്’ ; ഇത് കര്‍ണാടക ജനതയുടെ ശാപമെന്ന് കോണ്‍ഗ്രസ് എം.പി; 'കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഷാ തുടരുകയാണെങ്കില്‍ ഇതിലും ഗുരുതര രോഗമായിരിക്കും കാത്തിരിക്കുന്നത്'

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസുഖത്തെ കളിയാക്കി കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി ബി.കെ ഹരിപ്രസാദ്. അമിത് ഷായ്ക്ക് ‘പന്നിയുടെ അസുഖമാണ്’ എന്നു പറഞ്ഞാണ് ഹരിപ്രസാദിന്റെ പരിഹാസം.

Advertisment

കര്‍ണാടകയിലെ ജനങ്ങളുടെ ശാപമാണ് അമിത് ഷായ്ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

publive-image

‘ കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഷാ തുടരുകയാണെങ്കില്‍ ഇതിലും ഗുരുതര രോഗമായിരിക്കും കാത്തിരിക്കുന്നത്. ‘ ഹരിപ്രസാദ് പറഞ്ഞു.

എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അമിത് ഷാ ട്വിറ്ററിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികിത്സ.

ഇന്‍ഫ്ളുവെന്‍സ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണ് എച്ച്1എന്‍1. പന്നികളില്‍ കാണുന്ന വൈറസായതിനാല്‍ ഇത് മൂലം ഉണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നും പേരുണ്ട്.

Advertisment