Advertisment

പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം: നാളെ പാലക്കാട് കോണ്‍ഗ്രസ് മെഴുകുതിരി തെളിയിക്കല്‍ സമരം നടത്തുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി

New Update

publive-image

പാലക്കാട്: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് വൈകിട്ട് ആറു മണിക്ക് ജില്ലയിലെ 3000 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എംപി അറിയിച്ചു.

വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment