Advertisment

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് ; പ്രഖ്യാപനം രാഹുല്‍ ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ: എസ്.പി ബി.എസ്.പി സഖ്യം ധാരണയില്‍ എത്തിയതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്.

Advertisment

ദുബായിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

publive-image

യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാര്‍, പി.എല്‍ പുനിയ, പ്രമോദ് തിവാരി, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഗുലാം നബി ആസാദ് എന്നിവരടങ്ങിയ കോണ്‍ഗ്രസ് അലൈന്‍സ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ എട്ട് ജില്ലകളിലെ കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ജില്ലകളിലും നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. 11 യോഗങ്ങള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാറും മറ്റ് മുതിര്‍ന്ന നേതാക്കളും നാളെ ലഖ്‌നൗവില്‍ എത്തിച്ചേരുന്നുണ്ട്.

Advertisment