Advertisment

ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഭരണഘടനയോടും ജനങ്ങളോടും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവറൊരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ല”; ഡി.കെ.ശിവകുമാര്‍

author-image
കൈതയ്ക്കന്‍
Updated On
New Update

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി. നടത്തുന്ന കുതിരക്കച്ചവടത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മന്ത്രി ഡി.കെ. ശിവകുമാര്‍. ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും നെറികെട്ട രാഷ്ട്രീയം അവര്‍ കളിക്കില്ലെന്നും ശിവകുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

Advertisment

publive-image

”ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഭരണഘടനയോടും ജനങ്ങളോടും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവറൊരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ല”-ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി അധികാരം തിരിച്ചുപിടിക്കാനായി കളിക്കുന്ന രാഷ്ട്രീയത്തേയും അദ്ദേഹം വിമര്‍ശിച്ചു. മഹാഗത്ബന്ദന് അനാവശ്യ ആവേശമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ആദ്യം അവര്‍ സ്വയം നീതികാണിക്കെന്നായിരുന്നു ശിവകുമാറിന്റെ വിമര്‍ശനം.

Advertisment