Advertisment

കുവൈറ്റില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ നേടാത്തവര്‍ക്ക് കോപ്പറേറ്റീവ് സൊസൈറ്റികളില്‍ പ്രവേശനമില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ നിന്ന് മുന്‍കൂര്‍ റിസര്‍വേഷനും ബാര്‍കോഡും നേടാത്ത ഉപഭോക്താക്കള്‍ക്ക് കോപ്പറേറ്റീവ് സൊസൈറ്റികളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കാനാകില്ലെന്ന് കണ്‍സ്യൂമര്‍ കോപ്പറേറ്റീവ് സൊസൈറ്റീസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഫഹദ് അല്‍ എനെസി പറഞ്ഞു.

ഭാഗിക കര്‍ഫ്യൂവിലെ ജോലിസമയം സംബന്ധിച്ച് കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കൈമാറിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭാഗിക കര്‍ഫ്യൂവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെയും വിതരണശാഖകളിലെയും പ്രവൃത്തിസമയത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. രാവിലെ എട്ട് മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് പ്രവൃത്തിസമയം. വെബ്‌സൈറ്റ് വഴി റിസര്‍വേഷന്‍ നേടിയാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഫര്‍വാനിയ, ഖൈത്താന്‍, നുഗ്ര, മൈതാന്‍ ഹവല്ലി, ഹവല്ലി എന്നിവിടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവിടെ മുഴുവന്‍ സമയവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭാഗിക കര്‍ഫ്യൂവിന് മുന്നോടിയായി രാവിലെ ആറ് മുതല്‍ വൈകിട്ട് 5.30 വരെ സമാന്തര വിപണികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ശനിയാഴ്ച അറിയിച്ചിരുന്നു.

Advertisment