Advertisment

കൊവിഡിന് ശേഷമുള്ള കാലത്ത് രാജ്യത്തെ ഈ 4 മേഖലകളില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത; അപകടസാധ്യതയെ അവസരമാക്കി മാറ്റുമ്പോള്‍!

New Update

ഡല്‍ഹി: രാജ്യത്ത് അനേകമായിരം പേരുടെ ജീവനെടുത്ത് കൊവിഡ് മഹാമാരി രൂക്ഷമായി തുടരുകയാണ്. കോവിഡ് 19 ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സാരമായി ബാധിച്ചിരിക്കുന്നത്. മഹാമാരി വരുത്തിയ സാമ്പത്തിക നഷ്ടങ്ങള്‍ രോഗത്തെക്കാള്‍ കൂടിയ നാശമാണ് നല്‍കുന്നത്. ബിസിനസ്സുകളുടെ പ്രവര്‍ത്തനത്തെയാണ് മഹാമാരി സാരമായി ബാധിച്ചിരിക്കുന്നത്.

Advertisment

publive-image

ബിസിനസ്സ് പങ്കാളിത്തങ്ങളും ഈ കാലത്ത് കുറഞ്ഞു വരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൊവിഡ് 19 വളരെയധികം ബാധിച്ചുകഴിഞ്ഞു. ആരോഗ്യ മേഖലയിലുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ആവശ്യം നിറവേറ്റുന്നതില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അവശ്യമല്ലാത്ത വസ്തുക്കളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. വൈറസ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് പല മേഖലകളിലും കച്ചവടങ്ങള്‍ക്ക് പൂട്ട് വീണു. അടിസ്ഥാന സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ മന്ദഗതിയിലായിരിക്കുമെന്ന് മിക്ക മേഖലകളും ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞു.

ലോക്ഡൗണ്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ചില മേഖലകള്‍ ഈ ഭീഷണിയെ അവസരമാക്കി മാറ്റി കൊവിഡ് 19 ന് ശേഷമുള്ള കാലഘട്ടത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

കൊവിഡ് 19 ന് ശേഷം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള നാല് മേഖലകള്‍ ചുവടെ

ഡിജിറ്റല്‍ , ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ

പകര്‍ച്ച വ്യാധിയുടെ സമയത്ത് ആളുകള്‍ വിദ്യാഭ്യാസം , വിനോദം എന്നിവയ്ക്കായി ഡിജിറ്റല്‍ മീഡിയകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. മീറ്റിംഗുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്.

പ്രൊഫഷണലുകള്‍ക്ക് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ സഹായമാകുന്ന വിധത്തില്‍ മീറ്റിംഗിനും വീഡിയോ കോളിംഗിനുമായി നൂതനമായ സവിശേഷതകളോടെയാണ് ആപ്ലിക്കേഷനുകള്‍ എത്തുന്നത്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും ഇവ വളരെയധികം സഹായകമായി. ഇതൊക്കെമൂലം ഓണ്‍ലൈന്‍ മേഖലയില്‍ വന്‍ വിജയമാണ് ഉണ്ടായിരിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി നിരവധി സിനിമകളാണ് തീയേറ്റര്‍ റിലീസിന് പകരമായി ഡിജിറ്റല്‍ റിലീസ് ചെയ്തത്. ലോക്ഡൗണ്‍ കാരണം ഈ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

എഫ്എംസിസി, റീട്ടെയ്ല്‍ മേഖല

ഈ ദുഷ്‌ക്കരമായ സമയത്ത് റീട്ടെയ്ല്‍ മേഖലയിലും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ തുടര്‍ച്ച ഭയന്ന് ഭക്ഷ്യ അധിഷ്ടിത റീട്ടെയ്ല്‍ ശൃംഖലകളും അവശ്യ ചരക്ക് ദാതാക്കളും വളര്‍ച്ച കൈവരിച്ചു.

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയും ഉപഭോക്താക്കളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും കണക്കിലെടുത്ത് ഉല്‍പന്ന വിഭാഗത്തിലെ കമ്പനികളുടെ സാധ്യത കൂടുതല്‍ വിപുലമാക്കി. പ്രമുഖ ബ്രാന്‍ഡുകളായ ദാബര്‍, പതഞ്ജലി, സന്ദു, മറ്റ് ഓര്‍ഗാനിക് ബ്രാന്‍ഡുകള്‍ എന്നിവ ആരോഗ്യ വിഭാഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.

വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ചവനപ്രാശത്തിനും ആരോഗ്യ പാനീയങ്ങള്‍ക്കും ആവശ്യകത വര്‍ധിച്ചു.

സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്

ശുദ്ധീകരണത്തിനും ശുചിത്വത്തിനുമുള്ള ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ ഹാന്‍ഡ് സാനിറ്റൈസര്‍, അണുനാശിനികള്‍ എന്നിവയുടെ ആവശ്യത്തില്‍ വന്‍തോതിലുള്ള വര്‍ധനവ് ഉണ്ടായി. കൊവിഡ് 19 പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ പുറത്തിറക്കി.

ഐടിസി ലിമിറ്റഡ്, കാവിന്‍കെയര്‍ തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ അണുനാശിനികള്‍ പുറത്തിറക്കി. പകര്‍ച്ച വ്യാധി മൂലം അണുനാശിനി, മരുന്നുകള്‍ എന്നിവയ്ക്കുള്ള ആവശ്യം വര്‍ധിത്ത സാഹചര്യത്തില്‍ ഇവ നിര്‍മ്മിക്കുന്നതിന് വിവധ സംഘടനകള്‍ക്ക് അവസരമൊരുങ്ങി.

ആരോഗ്യമേഖല

ലോക്ക്ഡൗണ്‍ കാരണം ആരോഗ്യ സംരക്ഷണ മേഖലകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. എന്നാല്‍ ഈ മേഖല കോവിഡ് 19 മഹാമാരിക്ക് ശേഷം വളരെയധികം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഭീഷണിയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഈ മേഖലകളില്‍ സമീപഭാവിയില്‍ വന്‍നിക്ഷേപത്തിന് സാധ്യതയുണ്ട്.

വൈറസിന്റെ വ്യാപനം വ്യാപകമായതോടെ രോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കേണ്ടി വരുന്നു. ഇതിനായി പിപിഇ കിറ്റുകള്‍ , ഓക്‌സീമീറ്ററുകള്‍ , മാസ്‌കുകള്‍ എന്നിങ്ങനെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായി.

ഇത്തരം വസ്തുക്കളുടെ ആവശ്യകത ആരോഗ്യമേഖലയിലെ വളര്‍ച്ചയ്ത്ത് കാരണമാകും. ചിലര്‍ മഹാമാരിയുടെ ഭീഷണിയെ നല്ല അവസരമായി കാണുന്നു. സാനിറ്റൈസറുകള്‍ , അണുനാശിനികള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുമായി പുതിയ പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലെത്തുന്നുണ്ട്.

covid 19 corona virus
Advertisment