Advertisment

പാചകവാതക വില വര്‍ധിച്ചു : സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപ

New Update

publive-image

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.

ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധിച്ചു.

Advertisment