Advertisment

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലില്‍

New Update

publive-image

ബ്രസീലിയ: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ ബ്രസീലില്‍ നടക്കുമെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ടൂര്‍ണമെന്റിന്റെ 2019 പതിപ്പിനും ആതിഥ്യം വഹിച്ചത് ബ്രസീലായിരുന്നു.

നേരത്തെ അര്‍ജന്റീന, കൊളംബിയ എന്നിവിടങ്ങളിലായിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അര്‍ജന്റീനയെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കൊളംബിയ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

Advertisment