Advertisment

ക്വാറന്റിനെ ചെയ്യാൻ പണം വേണമെന്ന് പറയുന്നത് തികച്ചും അപലപനീയം - ഇൻകാസ് ഖത്തർ

New Update

രണ്ട് ലക്ഷം പ്രവാസികളെ ക്വറന്റിനെ ചെയ്യാൻ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യ മന്ത്രി പിണറയി വിജയൻ ഇപ്പോൾ പ്രവാസികൾ വന്ന് തുടങ്ങിയപ്പോൾ അവരെ ക്വാറന്റൈൻ ചെയ്യാൻ പണം വേണമെന്ന് പറയുന്നത് തികച്ചും അപലപനീയമാണെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു . ഇവിടെ രണ്ട് മാസത്തിൽ കൂടുതൽ ജോലിയില്ലാതെ റൂമിലിരുന്ന് ഒരു വരുമാനവുമില്ലാതെ കടം വാങ്ങിയോ മറ്റ് സംഘടനകൾ നൽകിയ ഫ്ലൈറ്റ് ടിക്കറ്റുമായോ നാട്ടിലെത്തുന്ന പ്രവിസികളോടാണ് സർക്കാരിന്റെ ഈ കൊടും ക്രൂരത .

Advertisment

കൂടുതൽ ഫ്ലൈറ്റുകൾ കേന്ദ്രം അനുവദിച്ചിട്ടും കേരളം ലാൻഡിംഗ് അനുമതി നൽകാത്തതാണ് കാരണം എന്ന വൻ പരാതി നിലനിക്കുമ്പോയാണ് ഒരു ഇരുട്ടടി പോലെ വീണ്ടും പിണറായി സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണന. നാട്ടിലുള്ള പൗരന്മാർക്ക് കൊടുക്കുന്ന എല്ലാ ആനുകാല്യങ്ങളും സൗകര്യങ്ങളും പ്രവാസികൾക്കും കൂടി അവകാശപ്പെട്ടതാണെന്നും അത് കൊണ്ട് തന്നെ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.

ഇൻകാസ് അടക്കമുള്ള പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട ചാർട്ടേഡ് ഫ്ലൈറ്റുകൾ കേരളത്തിന്റെ അനുമതിക്കായി കാത്തു നിൽക്കുകയാണ് . ഇതോടൊപ്പം കൂടുതൽ ഫ്ലൈറ്റുകൾക്ക് വേണ്ടി കേന്ദ്ര ഗവര്മെന്റിൽ സമ്മർദ്ദം ചെലുത്തേണ്ട സമയത്തു പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം സമീപനങ്ങളു മായി മുന്നോട്ട് പോകുന്നത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്ന് ഇൻകാസ് ഖത്തർ സെൻറൽ കമ്മറ്റി അഭിപ്രായപ്പെട്ടു .

ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിലേക്ക് ആനുപാതികമായി ഫ്ലൈറ്റുകൾ അനുവദിക്കാത്തതും ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് കേന്ദ്രത്തിൽ നിന്ന് തത്വത്തിൽ അനുമതി ലഭിച്ചെങ്കിലും ലാൻഡിങ് അനുമതി സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാത്തതു കൊണ്ടാണെന്ന പരാതിയുടെ സത്യാവസ്ഥ പ്രവാസികളെ അറിയിക്കാനുള്ള ബാധ്യത കേരള സർക്കാർ കാണിക്കണമെന്നും ഇൻകാസ് ഖത്തർ സെൻറൽ കമ്മറ്റി യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

corended expenditure
Advertisment