Advertisment

കൊറോണ: ബോധവൽക്കരണ ക്ലാസ് നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,മലമ്പുഴ എൻ.എസ്.എസ്.കരയോഗം തുടങ്ങിയ വ യുടെ ഭാരവാഹികൾക്കായി കൊറോണ മഹാമാരിയെപ്പറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അറിയിപ്പനുസരിച്ച് സംഘടിപ്പിച്ച ക്ലാസിൽ സ്റ്റേഷനിലെ റൈറ്റർ രമേശൻ മുഖ്യപ്രഭാഷണം നടത്തി.

Advertisment

publive-image

മാസ്ക്, സാനിറ്ററൈസേഷൻ, സമൂഹീക അകലം പാലിക്കൽ തുടങ്ങിയവയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചാൽ നാം സ്വയം രോഗത്തിൽ നിന്നും രക്ഷപ്പെടുകയും മറ്റുള്ളവരെ കൂടി രക്ഷിക്കുകയുമാണ് ചെയ്യൂന്ന തെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചാൽ സുഗമമായി വ്യാപാരം നടത്താമെന്നും അല്ലാത്തപക്ഷം കച്ചവട:സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭാരവാഹികളായ എം.സുരേഷ് കുമാർ, രാജൻ നായർ, രവീന്ദ്ര മേനോൻ, എൽ ജോ- ജോർജ്ജ്, ഗുരുവായൂരപ്പൻ, ഗോപാലൻ എന്നിവർ സംസാരിച്ചു.

corona class
Advertisment