Advertisment

കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; ഇന്ന് 7 പേര്‍ കൂടി രോഗമുക്തരായി , വൈറസ് മുക്തി നേടിയവരുടെ എണ്ണം 80 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് . ഇന്ന് 7 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് വൈറസ് മുക്തി നേടിയവരുടെ എണ്ണം 80 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

publive-image

റേഡിയോളജി, ലബോറട്ടറി ടെസ്റ്റുകള്‍ നടത്തിയാണ് രോഗമുക്തി നേടിയവരെ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇവരെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും.

kuwait kuwait latest kuwait corona
Advertisment