Advertisment

കൊറോണ വൈറസ്; കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചേയ്ക്കും

New Update

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ രക്ഷാ പാക്കേജ് കേന്ദ്ര ധനമന്ത്രാലയം ഏപ്രില്‍ 15 ന് ശേഷം പ്രഖ്യാപിച്ചേക്കു൦. പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് സൂചന. എന്നാല്‍, രണ്ടാം രക്ഷാ പാക്കേജ് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment

publive-image

21 ദിവസം നീണ്ട lock down രാജ്യത്തെ നിര്‍മ്മാണ, സേവന മേഖലകളെ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലേക്ക് തള്ളിയിട്ടുണ്ട്. സ്‌റ്റീല്‍, സിമന്‍റ് , വാഹന നിര്‍‌മ്മാണ ഫാക്‌ടറികളെല്ലാം പൂട്ടിക്കിടക്കുകയാണ്. റെയില്‍വേ, വ്യോമയാനം, ഹോട്ടലുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നില്ല ഇതിനു പരിഹാരം കാണുകയാകും രണ്ടാം രക്ഷാ പാക്കേജിന്‍റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

പാക്കേജ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് കൊറോണ വൈറസ് ബാധ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കേന്ദ്രം നടത്തുന്ന മൂന്നാമത്തെ സുപ്രധാന ചുവടുവയ്പ്പാകും. മാര്‍ച്ച്‌ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക lock down പ്രഖ്യാപിച്ചതിന് പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിദായകര്‍ക്കും വ്യവസായികള്‍ക്കും ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനു ശേഷം മാര്‍ച്ച്‌ 26ന് ധനമന്ത്രി 1.7 ലക്ഷം കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.

8.6 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം ധനസഹായം, 20 കോടി വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപവീതം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്, 80 കോടിപ്പേര്‍ക്ക് അഞ്ചുകിലോ അധികധാന്യം തുടങ്ങിയ ആശ്വാസപദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

corona virus package
Advertisment