Advertisment

കൊറോണ വൈറസ്: ഇന്ത്യയില്‍ ഏഴുപേര്‍ കൂടി നിരീക്ഷണത്തില്‍

New Update

ന്യൂഡല്‍ഹി: ലോകമെങ്ങും മരണ ഭീതി വിതച്ച് വ്യാപിക്കുന്ന എന്‍ - കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ ഇന്ത്യയില്‍ ഏഴുപേര്‍ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ഇവരുടെ സ്രവങ്ങള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Advertisment

publive-image

നിരീക്ഷണത്തിലായിരുന്ന നാലു പേര്‍ക്ക് വൈറസ് ഇല്ലെന്ന് തെളിഞ്ഞു. ചൈനയില്‍നിന്ന് വന്നവരില്‍ കേരളത്തില്‍ ഏഴു പേരും മുംബയില്‍ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരും നിരീക്ഷണത്തിലാണ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തുന്നവരെ തെര്‍മല്‍ സ്‌ക്രീനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇന്ത്യയിലെ കൊറോണ മുന്‍കരുതലും സുരക്ഷയും വിലയിരുത്തി. നേപ്പാളില്‍ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വരുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട്, കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.

publive-image

കൊറോണ വൈറസിനെതിരെ തിരുവനന്തപുരം ഉള്‍പ്പടെ 12 വിമാനത്താവളങ്ങളില്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അഹമ്മദാബാദ്, അമൃത്സര്‍, കോയമ്പത്തൂര്‍, ഗുവാഹത്തി, ഗയ, ബാഗ്ദോഗ്ര, ജയ്പൂര്‍, ലക്നൗ, ട്രിച്ചി, വാരണാസി, വിശാഖപട്ടണം എന്നിവയാണവ. നേരത്തെ കൊച്ചി ഉള്‍പ്പെടെ ഏഴു വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

india coronavirus
Advertisment