Advertisment

കൊറോണ വൈറസ് ബാധ ; ബംഗളുരുവില്‍ നാല് പേര്‍ നിരീക്ഷണത്തില്‍

New Update

 ബംഗളൂരു : കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നാല് പേര്‍ നിരീക്ഷണത്തിലെന്ന് കര്‍ണടാക ആരോഗ്യ വകുപ്പ്. ആറ് പേര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാണ്. ഇവരോട് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതോടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗി ആശുപത്രി വിട്ടു.

Advertisment

publive-image

ബംഗളുരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി 20 മുതല്‍ 28 വരെ എട്ട് ദിവസങ്ങളിലായി 3275 പേരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി. പരിശോധനയില്‍ ആര്‍ക്കും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ല.

3275 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാനില്‍ നിന്നാണ് ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ആറ് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി.

Advertisment