Advertisment

കൊറോണ വൈറസ്‌ : സൗദി ഗ്രാന്‍ഡ്‌ മുഫ്തിയുടെ പ്രസ്താവന.

New Update

റിയാദ്-  കോവിഡ് 19 നേരിടുന്നതിന് സൗദി അറേബ്യ കൈക്കൊള്ളുന്ന നടപടികള്‍ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമാണെന്ന് രാജ്യത്തിന്റെ ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുശൈഖ് പറഞ്ഞു   ഉംറയും സിയാറത്തും നിര്‍ത്തിവെച്ചത് വൈറസ്‌ വ്യാപനം തടയുന്നതിനായുള്ള  പ്രതിരോധ നടപകളുടെ ഭാഗമാണ്.publive-image

ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമാണ് കൊറോണ ജാഗ്രത യുടെ ഭാഗമായി രാജ്യം സ്വീകരിക്കുന്ന നടപടികളെന്നും  മനുഷ്യ ജീവനുകളും ആരോഗ്യവും സംര ക്ഷിക്കുക ഇസ്ലാമിക അധ്യാപനങ്ങളുടെ ഭാഗമാണെന്നും  അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി .എക്ക് നല്‍കിയ പ്രസ്താവനയിലാണ് ശൈഖ് അബ്ദുല്‍ അസീസിന്‍റെ അഭ്യര്‍ത്ഥന    അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുമായി സഹകരി ക്കണം  രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കുന്നതിനാണ് ആരോഗ്യ, സുരക്ഷാ മന്ത്രാലയങ്ങള്‍ വഴി വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment