Advertisment

കശ്മീരില്‍ ഭീകരവാദത്തിന് അറസ്റ്റിലായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് അനുബന്ധിച്ച്‌ അറസ്റ്റിലായ സ്‌കൂള്‍ അദ്ധ്യാപകന്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോര സ്വദേശി റിസ്വാന്‍ പണ്ഡിറ്റാണ് (28) കസ്റ്റഡി മരണത്തിന് ഇരയായത്.

Advertisment

publive-image

മൂന്നുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാള്‍. റിസ്വാന്റെ മരണവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേട്ട് തല അന്വേഷണം പൊലീസ് അന്വേഷണവും ആരംഭിച്ചെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു.

മരണ വാര്‍ത്ത പരന്നതോടെ ശ്രീനഗറിലെ വിവിധ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രാദേശിക ഭരണകൂടം താല്കാലികമായി പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്.

Advertisment