Advertisment

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ ഏകദേശം 100 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ ഏകദേശം 100 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 50 ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് രോഗമുക്തി നിരക്ക് 82 ശതമാനം കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

നിലവില്‍ പ്രതിദിനം 90000ലധികമാണ് കോവിഡ് രോഗമുക്തി നേടുന്നവരുടെ കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ പത്തുലക്ഷത്തില്‍ താഴെയാണ്. മൊത്തം കോവിഡ് ബാധിതരുടെ അഞ്ചില്‍ ഒരു ശതമാനം മാത്രമാണ് ചികിത്സയില്‍ കഴിയുന്നവരെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 27ന് 25 ലക്ഷമായിരുന്നു കോവിഡ് രോഗമുക്തര്‍. ഇതാണ് സെപ്റ്റംബര്‍ 28 ആയപ്പോള്‍ 50 ലക്ഷമായി ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഏകദേശം 100 ശതമാനം വര്‍ധനയാണ് കോവിഡ് രോഗമുക്തിയില്‍ ഉണ്ടായതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ 61 ലക്ഷം കടന്നു. ഇന്നലെ മാത്രം 70,589 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 776 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

covid 19 india
Advertisment