Advertisment

കോവിഡ് വാക്സീന് പകരം പേവിഷബാധയ്ക്കുള്ള വാക്സീൻ നൽകി: അന്വേഷണം

New Update

ഡല്‍ഹി: യുപിയിലെ ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി. കോവിഡ് വാക്സീന് പകരം പേപ്പട്ടി വിഷത്തിനുള്ള വാക്സീനാണ് നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisment

publive-image

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. 1,45,344 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 794 പേര്‍ മരിച്ചു. ചികില്‍സയിലുള്ള രോഗികളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.

രോഗികള്‍ ഏറെയുള്ള മഹാരാഷ്ട്രയില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പുരിലെ കോവിഡ് ആശുപത്രിയില്‍ തീപിടിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ മരിച്ചു.

covid 19 india
Advertisment