Advertisment

ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ മരണനിരക്ക് കുതിച്ചുയരും; ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ

New Update

ഡല്‍ഹി: ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.

Advertisment

publive-image

ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.

പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കോവിഡ് ചികില്‍സയ്ക്കും വന്‍ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്.

കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണ് നിയന്ത്രണം.

അവശ്യസാധനങ്ങള്‍ വില്‍ക്കുക കടകള്‍ മാത്രം തുറക്കും. അവശ്യസര്‍വീസുകള്‍ക്കും നിയന്ത്രണമില്ല. ഇന്നലെ മാത്രം അറുപതിനായിരത്തിലധികം പേര്‍ക്ക് മഹാരാഷ്്്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

covid 19 india
Advertisment