Advertisment

മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ്; മുനമ്പം ഹാര്‍ബര്‍ അടച്ചു, രണ്ട് മത്സ്യമാര്‍ക്കറ്റുകളും പൂട്ടി ; ജില്ലയില്‍ ആറിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : എറണാകുളത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുനമ്പം ഹാര്‍ബര്‍ അടച്ചു. രണ്ട് മല്‍സ്യമാര്‍ക്കറ്റുകളും പൂട്ടി.

Advertisment

publive-image

എറണാകുളം ജില്ലയില്‍ ആറിടത്ത് കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പള്ളിപ്പുറം 1, 21, 22 വാര്‍ഡുകള്‍, എടത്തല 3, 4 വാര്‍ഡുകള്‍, കീഴ്മാട് 5 വാര്‍ഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

റോഡിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

latest news covid 19 corona virus all news covid 19 kochi covid kochi
Advertisment