Advertisment

കുവൈറ്റില്‍ 933 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് അഞ്ച്‌ മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 394,538 ആയി. ചൊവ്വാഴ്ച 933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച്‌ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,298 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,376 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 378,810 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 96.01 ശതമാനം പേരുടെയും രോഗം മാറി. 13,430 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,029 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 301 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 12,442 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,352,915 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 7.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment