Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷവും മരണസംഖ്യ പതിമൂവായിരവും കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9615 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 357117 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9615 പേര്‍ക്കാണ്. ഇന്ന് 278 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 13132 ആയി.

മഹാരാഷ്ട്രയില്‍ രോഗമുക്തരായവരുടെ എണ്ണവും രണ്ട് ലക്ഷത്തിലേക്ക് അടുത്തു. ഇന്ന് മാത്രം 5714 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 199967 പേരുടെ രോഗം ഭേദമായി. 143714 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ 106980 പേര്‍ക്കും താനെയില്‍ 83181 പേര്‍ക്കും പൂനെയില്‍ 69919 പേര്‍ക്കും ഇതുവരെ കൊവിഡ് ബാധിച്ചു. പൂനെയിലാണ് പ്രതിദിന രോഗ നിരക്ക് കൂടുതല്‍. 3381 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Advertisment