Advertisment

രണ്ടാമത്തെ പാനൽ കോവിഡ്-19 വാക്സിന് വ്യാഴാഴ്ച എഫ്‌ഡിഎ അംഗീകാരം നല്‍കാന്‍ സാധ്യത

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനായി രണ്ടാമത്തെ കോവിഡ്-19 വാക്സിന് വ്യാഴാഴ്ച അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 308,000 പേരാണ് കോവിഡ്-19 ബാധയേറ്റ് യു എസില്‍ മരണപ്പെട്ടതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) സ്വതന്ത്ര വിദഗ്ധ ഉപദേശക സമിതി യുഎസ് മരുന്നു നിർമ്മാതാക്കളായ മോഡേണ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യും.

അടിയന്തര ഉപയോഗത്തിനായി ഫെഡറൽ റെഗുലേറ്റർമാർ ആദ്യത്തെ വാക്സിൻ അംഗീകരിച്ച ഒരാഴ്ചയ്ക്ക് ശേഷമാണിത്. മോഡേണ വാക്സിൻ അതിന്റെ അപകടസാധ്യതകളും നേട്ടങ്ങളും പരിഗണിച്ച് പാനൽ ശുപാർശ ചെയ്യുകയാണെങ്കിൽ, എഫ്ഡി‌എ അംഗീകാരം വെള്ളിയാഴ്ചയോടെ വരാം.

അമേരിക്കന്‍ മരുന്ന് നിർമ്മാതാക്കളായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോടെക്കും വികസിപ്പിച്ചെടുത്ത വാക്സിൻ യുഎസിലുടനീളം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

വടക്കുകിഴക്കൻ യുഎസ് സംസ്ഥാനങ്ങളിൽ ഫൈസര്‍/ബയോ ടെക് വാക്സിൻ വിതരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ഭാഗികമായി മുടങ്ങി. മേഖലയിലെ ആദ്യത്തെ വലിയ മഞ്ഞു വീഴ്ചയാണ് കാരണം. ന്യൂ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ 12 ഇഞ്ചു മുതല്‍ 20 ഇഞ്ച് വരെ മഞ്ഞു വീണു. ചിലയിടങ്ങളില്‍ അതിലധികവും.

യു‌എസിലുടനീളം കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, ആശുപത്രികളിലും ദീർഘകാല പരിചരണ കേന്ദ്രങ്ങളിലും 2.9 ദശലക്ഷം ഡോസുകളുടെ പ്രാരംഭ റൗണ്ടുകള്‍ തിങ്കളാഴ്ച ആരംഭിച്ചു.

ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. അതേസമയം, രാജ്യത്തൊട്ടാകെയുള്ള മെഡിക്കൽ കെയർ യൂണിറ്റുകൾക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നത് ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.

രണ്ട് വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 95% ഫലപ്രദമാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ, മോഡേണയ്ക്ക് ഫൈസർ/ബയോ എൻ‌ടെക് വാക്‌സിനേക്കാൾ കഠിനമായ തണുത്ത സംഭരണ ശേഷിയുടെ ആവശ്യകതയുണ്ട്. ഇത് ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

മോഡേണ വാക്സിന്‍ പരീക്ഷിച്ച 30,000 പേരില്‍ ഫൈസർ റിപ്പോർട്ടു ചെയ്‌തതിനേക്കാൾ കൂടുതൽ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിനോടുള്ള ഹ്രസ്വകാല പ്രതികരണങ്ങളായിരുന്നു ഇവയെന്ന് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച പുറത്തിറക്കിയ രേഖകളിൽ മോഡേണ വാക്സിൻ സംബന്ധിച്ച് എഫ്ഡി‌എ ജീവനക്കാർ കാര്യമായ സുരക്ഷാ ആശങ്കകളൊന്നും പരാമർശിച്ചിട്ടില്ലെന്ന് ഫെഡറൽ ഗവണ്മെന്റിന്റെ ഓപ്പറേഷൻ വാർപ്പ് സ്പീഡ് വാക്സിൻ പ്രോജക്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജനറൽ ഗുസ്താവ് പെർന മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യുഎസിലെ 20 ദശലക്ഷം ആളുകൾക്ക് ഈ മാസം വാക്‌സിനേഷൻ നൽകുമെന്ന് ഓപ്പറേഷൻ വാർപ്പ് സ്പീഡ് വക്താവ് മോൺസെഫ് സ്ലൗയി പറഞ്ഞു. യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന 100 ദശലക്ഷം ആളുകൾക്ക് 2021 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ കുത്തിവയ്പ് നൽകാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

us news covid vaccine
Advertisment