Advertisment

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 36 കോടി ഡോസ് കോവിഡ് വാക്‌സിന്‍; 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ ആകെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ വിതരണം ആരംഭിച്ച് 174-ാമത്തെ ദിവസമായ ജൂലായ് എട്ടിന് 40 ലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്തു. ആകെ നല്‍കിയ 40,23,173 ഡോസുകളില്‍ 27,01,200 പേര്‍ക്ക് ആദ്യ ഡോസും 13,21,973 പേര്‍ക്ക് രണ്ടാം ഡോസുമാണ് ലഭിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലുമായി 18-44 പ്രായപരിധിയില്‍പ്പെട്ട 10,84,53,590 പേര്‍ക്ക് ആദ്യ ഡോസും 33,79,213 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

vaccine
Advertisment