Advertisment

കോവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്‌! ക്രിസ്പ് ആർ, പരിശോധന രീതിക്ക് ഡ്രഗ്സ് കൺട്രോളർ ജനറല്‍ അനുമതി നൽകി: ആന്റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി- പിസിആർ പരിശോധനയുടെ കൃത്യത ലഭിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കോവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്‌ രം​ഗത്ത്. ക്രിസ്പ് ആർ എന്ന പരിശോധന രീതിക്ക് ഡ്രഗ്സ് കൺട്രോളർ ജനറല്‍ അനുമതി നൽകി.

Advertisment

publive-image

ആന്റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി- പിസിആർ പരിശോധനയുടെ കൃത്യത ലഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യയാണിതെന്ന് ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് ലിമിറ്റഡ് സിഇഓ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു.

ശാസ്ത്രീയ വ്യവസായിക ഗവേഷണ കേന്ദ്രത്തിന്റെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെയും സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതിക വിദ്യക്ക് കൂടുതൽ കൃത്യത ഉണ്ടെന്നാണ് അവകാശ വാദം.

covid
Advertisment